മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ യുവാവ് സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി.
ഇടുക്കി അണക്കരയ്ക്ക് സമീപം ചെല്ലാർകോവിൽ ഇടപ്പാടിയിൽ( ഇരപ്പാൻപാറ) വീട്ടിൽ ഷാജി ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചക്ക് 12 മണിയോടുകൂടിയാണ് സംഭവം നടന്നത്. സുഹൃത്തുക്കളായ ഇവർതമ്മിൽ മദ്യപിക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസം മദ്യപിച്ച ശേഷം ഇവർ തമ്മിൽ വഴക്കുണ്ടാക്കിയിരുന്നതായി പ്രദേശവാസികൾ പറയുന്നുണ്ട്. വെക്തി വൈരാഗ്യം ആണ് കൊലപാതക കാരണമെന്നാണ് പോലീസ് പറയുന്നത്. രാഹുലിന്റെ വീട്ടിൽ വച്ചാണ് കൊലപാതകം നടന്നത്. പ്രതി വടികൊണ്ട് അടിച്ചാണ് ഷാജിയെ കൊലപ്പെടുത്തിയത്. കൊലപാതകം നടത്തിയ ശേഷം പ്രതി സമീപത്തുള്ളവീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. അതോടെയാണ് സംഭവം പുറത്ത് അറിയുന്നത്.
തുടർന്ന് മൃതദേഹം കണ്ട നാട്ടുകാർ വണ്ടന്മേട് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഉടൻതന്നെ വണ്ടൻമേട് പോലീസ് സ്ഥലത്തെത്തി.സി ഐ നവാസിന്റെ നേതൃത്വത്തിൽ പ്രാഥമീക അന്വേക്ഷണം നടത്തി സുഹൃത്ത് ആയ രാഹുൽ രമണനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മൃതദേഹം പോർസ്റ്റുമോർട്ട നടപടികൾക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കൊലപാതകത്തിൽ കൂടുതൽ പ്രതികൾ ഉൾപെട്ടിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ച് വരുന്നു.
Also Read: മഴക്കെടുതി; അടിയന്തിര സാഹചര്യം നേരിടാൻ യുവമോർച്ച, 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ഡസ്ക്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്