HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

തമിഴ്നാട്ടിൽ നിന്നും തൊഴിലാളികളുമായി അതിർത്തി കടന്നെത്തിയ 46 അനധികൃത വാഹനങ്ങൾ പിടികൂടി; രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞതുൾപ്പെടെ നിരവധി നിയമലംഘനങ്ങൾ, വാഹനങ്ങളിൽ നിന്ന് 2.19 ലക്ഷം രൂപ പിഴ ഈടാക്കി മോട്ടോർ വാഹന വകുപ്പ്.

തമിഴ്നാട്ടിൽ നിന്നും തൊഴിലാളികളുമായി അതിർത്തി കടന്നെത്തിയ 46 അനധികൃത വാഹനങ്ങൾ പിടികൂടി

    തമിഴ്നാട്ടിൽ നിന്നു തൊഴിലാളികളെ കുത്തിനിറച്ച് അനധികൃതമായി അ തിർത്തി കടന്നെത്തിയ 46 വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടി. കേരളത്തിലെ തോട്ടങ്ങളിലേക്ക് തൊഴിലാളികളുമായി എത്തിയ ക ള്ളടാക്സികളാണ് ഉദ്യോഗസ്ഥർ പിടികൂടിയത്. കൂടാതെ നിരവധി നിയമലംഘനങ്ങ ളും കമ്പംമെട്ട് ചെക്കുപോസ്റ്റിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തി. പരിശോധന യിൽ വാഹനങ്ങളിൽ നിന്ന് 2.19 ലക്ഷം പിഴ ഈടാക്കി. സ്വകാര്യ വാഹനങ്ങളിലും കൃത്യമായ രേഖകളില്ലാത്ത ടാക്സി വാഹനങ്ങളിലും തൊഴിലാളികളെ തോട്ടങ്ങളിലേക്ക് എത്തിക്കുന്നതായി മോട്ടോർ വാഹന വകുപ്പിന് വിവരം ലഭിച്ചിരുന്നു. 


മേഖലയിൽ നിയമാനുസൃതം സർവീസ് നടത്തുന്ന ടാക്സി ഡ്രൈവർമാർ ഈ അനധികൃത സർവീസിനെതിരെ മോട്ടോർ വാഹന വകുപ്പിന് പരാതികളും നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇടുക്കി എൻഫോഴ്സ്മെന്റ് ആർടിഒ പിഎ നസീറിന്റെ നിർദേശാനുസരണം കമ്പംമെട്ട് ചെക്കുപോസ്റ്റിൽ പരിശോധന നടത്തിയത്. അമിത വേഗതയിലെത്തിയ വാഹനങ്ങൾക്കും പരിശോധനയിൽ പിഴ ചുമത്തി. ഇൻ ഷുറൻസ് ഇല്ലാത്ത നാല് വാഹനങ്ങളും രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ അഞ്ച് വാഹനങ്ങളും നികുതി അടയ്ക്കാത്ത എട്ട് വാഹനങ്ങളും ലൈസൻസില്ലാതെ വാഹന മോടിച്ചെത്തിയ രണ്ട് ഡ്രൈവർമാരെയും പിടികൂടി. 

ZOOQ MOBILES Nedumkandam

പിഴയീടാക്കിയ വാഹനങ്ങൾ ഒരു മാസത്തിനകം രേഖകൾ ശരിയാക്കി ഹാജരാക്കാനും നിർദേശം നൽകയിട്ടുണ്ട്. ജില്ലയിലെ തോട്ടങ്ങളിലേക്ക് തൊഴിലാളികളുമായി ആയിരത്തോളം വാഹനങ്ങളാണ് ഒരോ ദിവസവും അതിർത്തി കടന്ന് എത്തുന്നത്. ഇതിൽ പകുതിയിലേറെ വാഹനങ്ങളും കൃത്യമായ രേഖകളില്ലാത്തവയും ഫിറ്റ്നസ് ഇല്ലാത്തവയുമാണ്. ഇത്തരത്തിൽ അ നധികൃത സർവീസ് നടത്തുന്ന വാഹനങ്ങൾ അമിതവേഗതയിൽ അപകടങ്ങളുണ്ടാക്കുന്ന സംഭവങ്ങളും നിരവധിയാണ്.

Also Read: ഇടുക്കി നെടുംകണ്ടതിന് സമീപം ഓട്ടോറിക്ഷകളിൽ എക്സൈസ് റെയ്ഡ്; റെയ്ഡിനെ തുടർന്ന് തൊഴിലാളികൾ തമ്മിൽ സംഘർഷം, മൂന്ന് പേർക്ക് പരിക്കേറ്റു.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS