
കൊച്ചി ധനുഷ്കോടി ദേശിയ പാതയിൽ നേര്യമംഗലത്തിനു സമീപം ചാക്കോച്ചി വളവിൽ കെ എസ് ആർ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു. 7 മണിയോടുകൂടിയാണ് അപകടമുണ്ടായത്. വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ടയര്‍ പൊട്ടി ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് പ്രാഥമീക വിവരം. മൂന്നാറിൽ നിന്നും എർണാകുളത്തേക്ക് പോയ ബസാണ് അപകടത്തിൽപെട്ടത്. പോലീസ് ഫയർഫോഴ്സ് നാട്ടുകാർ ഇവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
Also Read: വിദേശ യുവാവുമായി സോഷ്യൽമീഡിയയിൽ അടുപ്പം; ഇടുക്കിയിൽ അധ്യാപികയ്ക്ക് നഷ്ടപ്പെട്ടത് 12 ലക്ഷം രൂപ.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്




