കൊച്ചി - ധനുഷ്‌കോടി ദേശീയ പാതയിൽ നേര്യമംഗലം ചാക്കൊച്ചി വളവിൽ ഇന്ന് രാവിലെ നടന്ന കെ എസ് ആർ ടി സി ബസ് അപകടത്തിൽ മരണപെട്ട വാളറ കുളമാവും കുഴി സ്വദേശി പാലക്കൽ സജി ( 40 )യുടെ വേർപാട് നാടിനു നൊമ്പരമായി.

അപകടം നടക്കുന്നതിന് 3 കിലോമീറ്റർ പുറകിൽ വാളറ കെ ടി ഡി സി പടിയിൽ നിന്നാണ് സജിയും പിതാവ് ജോസേപ്പും ഈ ബസിൽ കയറുന്നത്. ബസിൽ കയറിയ അവസാന യാത്രക്കാരനും സജി ആയിരുന്നു. സജിക്കും പിതാവിനും ടിക്കറ്റ് കൊടുത്തു കഴിഞ്ഞ് ഏതാനും നിമിഷങ്ങൾക്കുള്ളിലാണ് അപകടം സംഭവിക്കുന്നത്. ചികിത്സക്കായി സജിവിനെ കൊണ്ട് പിതാവ് ജോസഫ് എറണാകുളത്തെ ആശുപത്രിയിലേക്ക് പോകുന്നതിനിടയിലാണ് ഈ ദുരന്തം.
പരിക്ക് പറ്റിയ ജോസഫ് കോതമംഗലത്തെ സ്വകര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മകന്റെ വിയോഗ വാർത്ത ബന്ധുക്കൾ പിതാവിനെ അറിയിച്ചിട്ടില്ല. നിരവധി വാഹനങ്ങളാണ് നേര്യമംഗലം വന മേഖലയിൽ അപകടത്തിൽ പെടുന്നത്. വീതി കുറവും, ഒരു വശം അഗാധമായ കൊക്കയും ആണ് അപകടത്തിന് പ്രധാന കാരണം. ചാക്കൊച്ചി വളവ് ഒരു അപകട മുനമ്പ് എന്നുവേണമെങ്കിൽ പറയാം. വർഷങ്ങൾക്ക് മുൻപ് ചാക്കൊച്ചി എന്നുപേരുള്ള സ്വകാര്യ ബസ് ഈ വളവിൽ കൊക്കയിലേക്ക് മറിഞ്ഞു നിരവധി പേർ മരണപ്പെട്ടിരുന്നു. അന്നു മുതലാണ് ഈ വളവിന് ചാക്കൊച്ചി വളവ് എന്ന പേര് വീണത്. സജിയുടെ മൃതദേഹം നാളെ പഴംപള്ളിച്ചാൽ സെന്റ് മേരിസ് പള്ളി സിമിത്തേരിയിൽ സംസ്കരിക്കും.
Also Read: ഇടുക്കി സേനാപതിക്ക് സമീപം നിയന്ത്രണംവിട്ട വാഹനം കിണറ്റിൽ വീണു; യുവാവ് രക്ഷപ്പെട്ടത് അത്ഭുകരമായി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്




