സുമനസുകളുടെ സഹായ സമാഹരണവും പ്രാര്‍ഥനയും വിഫലമായി. കട്ടപ്പന പ്രകാശ് സ്വദേശിനി റിയ ആൻ്റണി എന്ന വിദ്യാർത്ഥിനി മരണത്തിനു കീഴടങ്ങി.

മംഗലാപുരത്ത് വച്ച് ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ ബൈക്ക് വന്ന് ഇടിച്ച് ചികിത്സയിലായിരുന്ന റിയാ ആൻറണി എന്ന വിദ്യാർത്ഥിനി. തലക്ക് ഗുരുതരപരിക്ക്പറ്റി ചികിത്സയിൽ ആയിരുന്നു റിയ. പ്രകാശ് സ്വദേശി പട്ടരുകണ്ടതിൽ ആന്റണി തോമസിന്റെ മകളാണ് റിയ. സുമനസുകളുടെ സഹായത്താൽ സാമ്പത്തീകമായി പിന്നോക്കം നിൽക്കുന്ന റിയയുടെ കുടുംബത്തിന് കഴിഞ്ഞ 3 ദിവസം കൊണ്ട് ആറു ലക്ഷത്തി എഴുപത്തി ആയ്യായിരം രൂപാ ചികിത്സക്കായി ലഭിച്ചിരുന്നു. എന്നാൽ ചികിത്സ പൂർത്തിയാക്കി ജീവിതത്തിലേക്ക് തിരിച്ചുവരാതെ എല്ലാവരെയും കണ്ണീരിലാഴ്ത്തി റിയ യാത്രയായി.
Also Read: നേര്യമംഗലം ബസ് അപകടം; മരണത്തിലേക്ക് ടിക്കറ്റെടുത്ത് സജി, നാടിനു നൊമ്പരമായി സജിയുടെ വേർപാട്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്




