
കട്ടപ്പന പഴയ ബസ്സ്റ്റാൻഡിലെ നഗരസഭയുടെ മൂത്രപ്പുരക്ക് സമീപത്തുനിന്നുമാണ് എക്സൈസ് വകുപ്പ് കഞ്ചാവ് ചെടി കണ്ടെത്തിയത്. 159 സെന്റീ മീറ്റർ ഉയരമുണ്ട് കണ്ടെത്തിയ ചെടിക്ക്. എക്സൈസ് വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. കഞ്ചാവ് വലിച്ചതിനുശേഷം കളഞ്ഞ കുരുവിൽനിന്നു കിളിർത്തതാകാമെന്നാണ് എക്സൈസ് വകുപ്പിന്റെ പ്രാഥമീക വിലയിരുത്തൽ. അതേസമയം സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി കട്ടപ്പന എക്സൈസ് ഓഫീസർ വ്യക്തമാക്കി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്




