വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നഗരസഭ ആരോഗ്യ വിഭാഗവും എക്സൈസും നടത്തിയ മിന്നൽ പരിശോധനയിൽ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി.

ഓണാഘോഷത്തിന് മുന്നോടിയായി നഗരത്തിൽ ഇരുവിഭാഗത്തിൻറയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചത്. അന്യസംസ്ഥാന തൊഴിലാളികളുടെ വരവോടെ മേഖലയിൽ നിരോധിത പുകയില ഉൽപന്നങ്ങൾ വൻതോതിൽ എത്തുന്നതായി പരാതി ഉയർന്നിരുന്നു. ഞായറാഴ്ചകളിൽ ഇവയുടെ വിൽപനയും കൈമാറ്റവും സജീവമാണ്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് വകുപ്പുമായി സഹകരിച്ച് നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്.
ഇടശ്ശേരി ജങ്ഷൻ, മാർക്കറ്റ്, കുന്തളംപാറ റോഡ് എന്നിവിടങ്ങളിലായിരുന്നു പരിശോധന. പരിശോധനയിൽ അന്തർസംസ്ഥാന തൊഴിലാളികളിൽനിന്നടക്കം നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു. ഇവർക്കെതിരെ നിയമ നടപടി സ്വീകരിക്കും. നഗരത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽനിന്നും നിരോധിത പ്ലാസ്റ്റിക്കുകളും ആരോഗ്യ വിഭാഗം പിടിച്ചെടുത്തു. നിരോധിത പുകയില ഉൽപന്നങ്ങൾ കട്ടപ്പനയിലേക്ക് എത്തുന്ന ഉറവിടം കണ്ടെത്തി തുടർ നടപടികൾ സ്വീകരിക്കുന്നതിൻറ ഭാഗമായി വരുംദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് തീരുമാനം.
Also Read: കട്ടപ്പന നഗരമധ്യത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി; അന്വേഷണം ആരംഭിച്ച് എക്സൈസ് വകുപ്പ്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്





