HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കി മൂലമറ്റത്തിന് സമീപം നിയന്ത്രണം നഷ്ട്ടപ്പെട്ട ട്രാവലർ അപകടത്തിൽപ്പെട്ടു; ഏഴു പേർക്ക് പരിക്കേറ്റു.

തൊടുപുഴ - പുളിയൻമല സംസ്ഥാനപാതയിൽ  അറക്കുളം അശോക കവലയ്ക്കു സമീപമാണ് അപകടമുണ്ടായത്. 

ഇടുക്കി മൂലമറ്റത്തിന് സമീപം നിയന്ത്രണം നഷ്ട്ടപ്പെട്ട ട്രാവലർ അപകടത്തിൽപ്പെട്ടു; ഏഴു പേർക്ക് പരിക്കേറ്റു.

     നിയന്ത്രണം നഷ്ട്ടപ്പെട്ട  ട്രാവലർ സമീപത്തെ  തിട്ടയിൽ ഇടിച്ചു മറിയുകയായിരുന്നു. അപകടത്തിൽ ഏഴു പേർക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരം ആറ് മണിയോടെയാണ് അപകടമുണ്ടായത്.     മരങ്ങാട്ടുപിള്ളിയിൽ നിന്ന് ഇടുക്കി പടമുഖത്തിനു പോയി തിരികെ വന്ന സംഘത്തിന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. മരങ്ങാട്ടുപിള്ളി സ്വദേശികളായ എൽസമ്മ , ജിനു , ജേക്കബ് , മഞ്ജു , സിബി , സായി , പ്രീതി എന്നിവർക്കാണ് പരിക്കേറ്റത്. വാഹനത്തിൽ കുടുങ്ങിക്കിടന്നവരെ മൂലമറ്റത്തു നിന്നു ഫയർഫോഴ്സ് സംഘം എത്തിയാണ് പുറത്തെടുത്ത്. പരിക്കേറ്റവരെ  സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദക്തചികിസക്കായി തൊടുപുഴയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS