അടിമാലി നിലനിൽപ്പിനായി പുലിയുമായി യുദ്ധം ചെയ്തു വിജയിച്ച മാങ്കുളം സ്വദേശി ശ്രീ ഗോപാലനെ കിഫ നേതൃത്വം ആശുപത്രിയിൽ സന്ദർശിക്കുകയും ആദരിക്കുകയും ചെയ്തു.

ഇരയായി അവസാനിക്കാതെയിരുന്നത്, തോൽക്കില്ല എന്ന ഗോപാലന്റെ നിശ്ചയദാർഢ്യം ഒന്നുകൊണ്ടു മാത്രമാണ്. ആ നിശ്ചയദാർഢ്യത്തെയും ധീരതയെയും കിഫ ജിം കോർബറ്റ് ക്യാഷ് അവാർഡ് ആയ 10001 രൂപ നൽകിയാണ് ആദരിച്ചത്. പ്രശംസാപത്രവും ഫലകവും മാങ്കുളത്ത് നടക്കുന്ന പൊതുയോഗത്തിൽ വച്ച് നൽകും. നിലനിൽപ്പിനായി പോരാടുന്ന ഇന്നത്തെ കർഷക സമൂഹത്തിനു ഗോപാലന്റെ വിജയം ഒരു പ്രചോദനം ആണ്.
കിഫ സംസ്ഥാന ഘടകത്തിന്റെ മേൽനോട്ടത്തിൽ ഇടുക്കി നേതൃത്വത്തിന്റെ ഭാഗമായ ബിജു ചാക്കോ മൈലക്കൽ, ഷാജി അബ്രഹാം, സണ്ണി ആറ്റുപുറം, ബബിൻ ജെയിംസ്, അജിത്ത് കുമാർ, എറണാകുളം ജില്ലാ നേതൃത്വത്തിന്റെ ഭാഗമായ സിജുമോൻ ഫ്രാൻസിസ് എന്നിവർ സന്നിഹിതരായിരുന്നു. ഇക്കാര്യവുമായി ബന്ധപ്പെട്ടു ഗോപാലന് ഏതെങ്കിലും തരത്തിലുള്ള നിയമസഹായം ആവശ്യമായി വന്നാൽ സൗജന്യ നിയമ സഹായവും കിഫയുടെ ലീഗൽ സെൽ ഉറപ്പ് നൽകിയിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്




