HONESTY NEWS ADS

രാത്രിയിൽ മയിലിന് രക്ഷകരായി വനപാലകർ; ഇടുക്കി നെടുംകണ്ടത്തിന് സമീപം അവശനിലയിൽ കണ്ടെത്തിയ പെൺ മയിലിനെ രക്ഷപ്പെടുത്തി വനം വകുപ്പ് ജീവനക്കാർ.

രാത്രിയിൽ മയിലിന് രക്ഷകരായി വനപാലകർ; ഇടുക്കി നെടുംകണ്ടത്തിന്  സമീപം അവശനിലയിൽ കണ്ടെത്തിയ പെൺ മയിലിനെ രക്ഷപ്പെടുത്തി  വനം വകുപ്പ് ജീവനക്കാർ.ഇടുക്കി നെടുംകണ്ടത്തിന്  സമീപം  പുഷ്പകണ്ടത്താണ് അവശനിലയിൽ കണ്ടെത്തിയ മയിലിനെ പിടികൂടിയത്.  പുഷ്പകണ്ടം രത്തിനക്കുഴി ചിറക്കൽ സാജന്റെ പുരയിടത്തിലാണ് രാത്രിയോടെ മയിലിനെ കണ്ടെത്തിയത്.  സമീപത്തെ നായ്ക്കൾ കൂട്ടംകൂടി മയിലിനെ ഓടിക്കുന്നത് കണ്ടാണ് സാജൻ എത്തുന്നത്.  തുടർന്ന് കണ്ണിന് പരിക്കേറ്റ നിലയിൽ മയിലിനെ കണ്ടെത്തുകയായിരുന്നു. പരിക്കേറ്റ മയിലിനെ നായ്ക്കളിൽ നിന്നും രക്ഷിച്ച്   വീട്ടിൽ നിരീക്ഷിക്കുകയും  വനം വകുപ്പിനെ അറിയിക്കുകയുമായിരുന്നു.  ഉടൻതന്നെ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും മയിലിനെ ഏറ്റെടുക്കുകയുമായിരുന്നു.


  കല്ലാർ സെക്ഷൻ ഓഫീസിൽ എത്തിച്ച മയിലിന് വനം വകുപ്പ് പ്രാഥമീക ചികിത്സ നൽകി.  വിദക്ത ചികിത്സക്കായി ഇന്ന്  തേക്കടിയിലേക്ക് കൊണ്ടുപോകും. ജനവാസ മേഖലകളിൽ വളരെ അപൂർവമായി മാത്രമാണ് പെൺ മയിലിനെ കണ്ടെത്തുന്നതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.  കല്ലാർ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഉദയഭാനു, ഗ്രേഡ് ഓഫീസർ ബിജു, ബീറ്റ് ഓഫീസർ പി എസ് നിഷാദ്, ഡ്രൈവർ അനീഷ്, എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘം രാത്രി പത്തരയോടെ എത്തിയാണ് മയിലിനെ  കല്ലാർ സെക്ഷൻ ഓഫീസിലേക്ക് മാറ്റിയത്. രണ്ടാഴ്ച മുൻപ് രാമക്കൽമേട്ടിൽ ഗുരുതരമായി പരിക്കേറ്റ് വീടിനുള്ളിൽ അഭയം പ്രാപിച്ച വാനരനെ വനം വകുപ്പ് രക്ഷപെടുത്തിയിരുന്നു. 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS