HONESTY NEWS ADS

പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടിക പുറത്തുവിട്ട് സർക്കാർ; പട്ടികയിൽ 33 വില്ലേജുകൾ

പരിസ്ഥിതി ലോല പ്രദേശങ്ങളുടെ (ഇ.എസ്.എ) പുതുക്കിയ ഭൂപടം സർക്കാർ ഔദ്യോഗികമായി പുറത്തുവിട്ടു.


സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ (ഇ.എസ്.എ) പുതുക്കിയ ഭൂപടം സർക്കാർ ഔദ്യോഗികമായി പുറത്തുവിട്ടു. പരിസ്ഥിതി ഡയറക്ടറേറ്റിന്റെ വെബ്സൈറ്റിലാണ് ഇത് സംബന്ധിച്ച പുതിയ സാറ്റലൈറ്റ് മാപ്പും വിശദാംശങ്ങളും പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുതിയ വിവരങ്ങൾ പ്രകാരം സംസ്ഥാനത്തെ 33 വില്ലേജുകളാണ് പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടുന്നത്.


പശ്ചിമഘട്ട മലയോര മേഖലകളോട് ചേർന്നുകിടക്കുന്ന ജില്ലകളിലാണ് പരിസ്ഥിതി ലോല മേഖലകൾ പ്രധാനമായും അടയാളപ്പെടുത്തിയിട്ടുള്ളത്. വടക്കൻ ജില്ലകളായ കണ്ണൂർ, വയനാട്, കോഴിക്കോട് എന്നിവ മുതൽ തെക്കൻ ജില്ലകളായ കൊല്ലം, തിരുവനന്തപുരം വരെയുള്ള മലയോര അതിർത്തികൾ ഇതിൽ ഉൾപ്പെടുന്നു. പ്രത്യേകിച്ച് വയനാട്, ഇടുക്കി, പാലക്കാട്, പത്തനംതിട്ട ജില്ലകളിലെ വലിയൊരു ഭൂവിഭാഗമാണ് മഞ്ഞ വരകളാൽ പുതിയ ഭൂപടത്തിൽ വേർതിരിച്ചിരിക്കുന്നത്.   ജനവാസ മേഖലകളും കൃഷിയിടങ്ങളും ഇ.എസ്.എ പരിധിയിൽ വരുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മലയോര മേഖലകളിൽ ശക്തമായ പ്രതിഷേധം നിലനിൽക്കുന്നതിനിടയിലാണ് സർക്കാർ ഭൂപടം പരസ്യപ്പെടുത്തിയത്. പുതിയ പട്ടികയും മാപ്പും ലഭ്യമായതോടെ ഏതൊക്കെ സർവേ നമ്പറുകളും പ്രദേശങ്ങളുമാണ് നിയന്ത്രണ പരിധിയിൽ വരികയെന്ന കാര്യത്തിൽ ജനങ്ങൾക്കിടയിൽ വീണ്ടും ആശങ്ക ഉടലെടുത്തിട്ടുണ്ട്.



🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ.👇👇👇


📲 WhatsApp: https://tinyurl.com/mnevzkkc


👥 Facebook: https://tinyurl.com/33pj6xt9


📸 Instagram: https://tinyurl.com/2z3cpaab


SURYA WATCH HOUSE CHERUTHONI





Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS