HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കി അടിമാലിക്ക് സമീപം സ്കൂൾ വിദ്യാർത്ഥികൾക്ക് മദ്യം നൽകി; അടിമാലി ഇരുമ്പുപാലം സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ; പിടികൂടിയത് പോലീസ്- എക്സൈസ് സംഘം.

ഇടുക്കി അടിമാലിക്ക് സമീപം  സ്കൂൾ വിദ്യാർത്ഥികൾക്ക് മദ്യം നൽകിയ രണ്ട് പേർ  അറസ്റ്റിൽ

    ഇടുക്കി അടിമാലിക്ക് സമീപം  സ്കൂൾ വിദ്യാർത്ഥികൾക്ക് മദ്യം നൽകിയ രണ്ട് പേർ  അറസ്റ്റിൽ. അടിമാലി  ഇരുമ്പുപാലം സ്വദേശികളായ ഒഴുവത്തടം  കക്കാട്ടിൽ അശ്വിൻ (24) ഇരുമ്പുപാലം അറക്കക്കുടി വർഗ്ഗീസ് (ജോജു ) (41 ) എന്നിവരെയാണ്  പിടികൂടിയത്.  ഇരുവരെയും പോലീസും എക്സൈസും ചേർന്ന് പിടികൂടുകയായിരുന്നു.

Also Read:  നീലപ്പട്ടണിഞ്ഞ് കള്ളിപ്പാറ; നീലക്കുറിഞ്ഞി വസന്തം കാണാൻ കഴിഞ്ഞ ദിവസം കള്ളിപ്പാറയിൽ എത്തിയത് അയ്യായിരത്തിലധികം ആളുകൾ, ഗൂഗിൾ മാപ്പിനെ ആശ്രയിച്ചാൽ പണി കിട്ടും.

  പത്താം മൈൽ സ്കൂളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവജനോത്സവത്തിനിടെ മദ്യപിച്ചെത്തിയ കുട്ടികളെ അദ്ധ്യാപകരും രക്ഷിതാക്കളും കാണുവാനിടയായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വിദ്യാർത്ഥികൾക്ക് മദ്യം നൽകിയത്  അശ്വിനാണെന്നും മദ്യം വാങ്ങി എത്തിച്ചത് ജോജുവാണെന്നും  കണ്ടെത്തി. തുടർന്ന് അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും പരാതിയിൽ കേസെടുത്ത് പ്രതികളെ പോലീസും എക്സൈസും ചേർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. 


അതേസമയം അറസ്റ്റിലായ ജോജുവിന് ഇരുമ്പുപാലം കേന്ദ്രീകരിച്ച് വൻതോതിൽ മദ്യവിൽപ്പന ഉണ്ടെന്ന് നേരത്തെതന്നെ എക്സൈസിന് വിവരം ലഭിച്ചിരുന്നു. കുറച്ച് ദിവസങ്ങളായിൽ  പ്രതി നിരീക്ഷണത്തിൽ ആയിരുന്നു. അറസ്റ്റിലായ പ്രതികളെ ഇന്ന്  കോടതിയിൽ ഹാജരാക്കും.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS