HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

നീലപ്പട്ടണിഞ്ഞ് കള്ളിപ്പാറ; നീലക്കുറിഞ്ഞി വസന്തം കാണാൻ കഴിഞ്ഞ ദിവസം കള്ളിപ്പാറയിൽ എത്തിയത് അയ്യായിരത്തിലധികം ആളുകൾ, ഗൂഗിൾ മാപ്പിനെ ആശ്രയിച്ചാൽ പണി കിട്ടും.

ശാന്തമ്പാറ കള്ളിപ്പാറ മലനിരകളിൽ ഒരു വ്യാഴവട്ടത്തിന് ശേഷം നീലക്കുറിഞ്ഞി വസന്തം

പശ്ചിമഘട്ടമലനിരകളെ നീലപ്പട്ടണിയിച്ച് ഇടുക്കി ജില്ലയിലെ ശാന്തമ്പാറ കള്ളിപ്പാറ മലനിരകളിൽ ഒരു വ്യാഴവട്ടത്തിന് ശേഷം നീലക്കുറിഞ്ഞി വസന്തം. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന മലനിരകളിലാണ് കുറിഞ്ഞി പൂത്തിരിക്കുന്നത്. മൂന്നാർ- കുമളി സംസ്ഥാന പാതയിൽ കളിപ്പാറയിൽ നിന്ന് ഒന്നര കിലോമീറ്റർ ദുർഘട പാതയിലൂടെ സഞ്ചരിച്ചു വേണം നീലക്കുറിഞ്ഞി പൂവിട്ട എൻജിനീയർ മെട്ട് എന്ന മലനിരകളിലെത്താൻ. ഓഫ്റോഡ് വാഹനങ്ങൾക്ക് മാത്രമേ ഇവിടേക്ക് പോകാൻ കഴിയൂ. ഈ മലനിരകളിൽ നിന്ന് താഴേക്ക് നോക്കിയാൽ തമിഴ്നാടിന്റെ ഭാഗമായ തേനി ജില്ലയുടെ മനോഹര കാഴ്ചയും കാണാം. 



കുറിഞ്ഞി കാണാൻ അയ്യായിരത്തിലധികം പേരാണ് കഴിഞ്ഞ ദിവസം കളിപ്പാറയിലെത്തിയത്. കനത്ത മഴ ഇല്ലെങ്കിൽ രണ്ടാഴ്ചയെങ്കിലും നീലക്കുറിഞ്ഞി നശിക്കാതിരിക്കും. 12 വർഷം കൂടുമ്പോൾ പൂവിടുന്ന സ്ട്രോബെലാന്തസ് കുന്തിയാനസ് എന്ന ഇനമാണ് കള്ളിപ്പാറയിൽ പൂവിട്ടിരിക്കുന്നത്. ജൂലായ് മുതൽ നവംബർ വരെയാണ് ഇത്തരം കുറിഞ്ഞികൾ പൂവിടുന്നത്.


ഗൂഗിൾ മാപ്പാണെങ്കിൽ സൂക്ഷിക്കണം

ഗൂഗിൾ മാപ്പിൽ കളിപ്പാറ എന്ന് ടൈപ്പ് ചെയ്താൽ തോപ്രാംകുടിയിലെ കളിപ്പാറ വ്യൂ പോയിന്റിലേക്കുള വഴിയാണ് കാണിക്കുക. കള്ളിപ്പാറയെന്ന സ്ഥലം പത്തനംതിട്ടയിലും കോഴിക്കോടുമുണ്ട്. അതിനാൽ ഗൂഗിൾ മാപ്പിനെ ആശ്രയിച്ച് വരുന്നവർ ശാന്തൻപാറ അല്ലെങ്കിൽ പൂപ്പാറ രേഖപ്പെടുത്തി വേണം വഴി കണ്ടെത്താൻ. കോട്ടയം ജില്ലയിൽ നിന്ന് കുമളി, കട്ടപ്പന വഴി വരുന്നവർക്ക് നെടുങ്കണ്ടത്ത് എത്തിയ ശേഷം ഉടുമ്പൻചോല വഴി കള്ളിപ്പാറയിൽ എത്തി ചേരാം. 


പാലാ- തൊടുപുഴ വഴിവരുന്നവർ നേര്യമംഗലം അടിമാലി രാജാക്കാട് വഴി ശാന്തൻപാറയിൽ എത്തിയ ശേഷം അവിടെ നിന്ന് ആറ് കിലോമീറ്റർ സഞ്ചരിച്ച് കള്ളിപ്പാറയിലെത്താം. എറണാകുളം ജില്ലയിൽ നിന്ന് വരുന്നവർ കോതമംഗലം അടിമാലി രാജാക്കാട് വഴി ശാന്തൻപാറയിലും കള്ളിപ്പാറയിലും എത്തിച്ചേരാം. ചെറുതോണിയിൽ നിന്ന് കട്ടപ്പന നെടുങ്കണ്ടം വഴിയും കല്ലാർകുട്ടി രാജാക്കാട് വഴിയും ശാന്തൻപാറയിൽ എത്തിച്ചേരാം.


 നീലക്കുറിഞ്ഞി വസന്തം കാണാൻ സഞ്ചാരികൾക്ക് കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ അവസരമൊരുക്കിയിട്ടുണ്ട്. മൂന്നാർ ഡിപ്പോയിൽ നിന്ന് ദിവസവും രാവിലെ 9ന് പുറപ്പെട്ട് വൈകിട്ട് 6ന് തിരിച്ചെത്തുന്ന വിധ ത്തിലാണ് സർവ്വീസ്. ഫോണിലൂടെ സീറ്റ് ബുക്ക് ചെയ്യാം. ഒരാൾക്ക് 300 രൂപയാണ് നിരക്ക്. ബുക്കിംഗ് നമ്പരു 06-94469 29036, 98950 86324, 94473 31036.








ZOOQ MOBILES Nedumkandam

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS