തൃശൂർ അമല ഹോസ്പിറ്റലിന് സമീപം നിയന്ത്രണം നഷ്ട്ടപ്പെട്ട പിക്കപ്പ് വാൻ പാലത്തിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ വാഹന ഡ്രൈവർ ഇടുക്കി കഞ്ഞിക്കുഴി സ്വദേശി ശ്രബിക്കൽ വീട്ടിൽ ജിധീഷ് പോളിനാണ് പരിക്കേറ്റ
ത്. ഇന്ന് പുലർച്ച മൂന്നരയോടെ ആയിരുന്നു അപകടം. പഴങ്ങൾ കയറ്റി പോവുകയായിരുന്ന പിക്കപ്പ് അമല ആശുപത്രിക്ക് സമീപമുള്ള പാലത്തിൽ നിയന്ത്രണം നഷ്ട്ടപ്പെട്ട് ഇടിക്കുകയായിരുന്നു. Also Read: വാഹനം നിര്‍ത്തി മദ്യപിച്ചത് നോ പാര്‍ക്കിംഗില്‍; ചോദ്യം ചെയ്ത സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ കയ്യേറ്റം ചെയ്തു, യുവാക്കള്‍ അറസ്റ്റിൽ.
തൃശ്ശൂരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണ്ണമായി തകർന്നു. പാലത്തിൻ്റെ കൈവരിയും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഗുരുതര പരിക്കേറ്റ ജിധീഷിനെ തൃശൂരിലെ സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്