
ഇടുക്കി കൊച്ചുകരിമ്പന് സമീപം സി.എസ്.ഐ കുന്നിലാണ് സംഭവം. കൊച്ചുകരിമ്പന് സി.എസ്.ഐ കുന്ന് സ്വദേശി കുറുന്തോട്ടത്തിൽ ബിൻസിന്റെ ഭാര്യ ഗ്രീഷ്മ (24) യെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ വീടിന് സമീപമുള്ള കശുമാവിൽ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ഒരു വർഷമായി തോപ്രാംകുടി സ്കൂൾ സിറ്റി സ്വദേശിനിയായ ഗ്രീഷ്മയും ബിൻസും ഒരുമിച്ച് താമസിച്ച് വരുകയായിരുന്നു.
ഇരുവരുംതമ്മിലുള്ള വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ല. ഒന്നിച്ച് കഴിഞ്ഞിരുന്ന ഇവർ തമ്മിൽ കുടുംബ കലഹം പതിവായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. സംഭവദിവസം അർദ്ധരാതിയിൽ മദ്യപിച്ച് വീട്ടിലെത്തിയ ബിൻസ് ഗ്രീഷ്മയുമായി കലഹിച്ചിരുന്നു. പുലർച്ചെ 7 മണിക്ക് എഴുന്നേറ്റപ്പോൾ ഗ്രീഷ്മയെ കണ്ടില്ലെന്നും തുടർന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ കശുമാവിൽ കണ്ടെത്തുകയുമായിരിരുന്നു എന്നാണ് ബിൻസ് വ്യക്തമാക്കുന്നത്.
ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമീക നിഗമനം. ഇടുക്കി ആർ.ഡി.ഒ അരുൺ എസ് നായർ , ഡി. വൈ. എസ്. പി ബിനു ശ്രീധർ , ഇടുക്കി സി.ഐ ബി.ജയൻ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന പൂർത്തിയാക്കി മൃതദേഹം ഇടുക്കി മെഡിക്കൽ കോളേ ജ്മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്മോർട്ട നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്




