
പെൺകുട്ടിയും ഷാജഹാനും ഫോർട്ട് കൊച്ചി സ്വദേശികളാണ്. ഇരുവരും ദീർഘകാലമായി പ്രണയത്തിലായിരുന്നു. വീട്ടുകാർ ഇവരുടെ വിവാഹവും ഉറപ്പിച്ചിരുന്നു. എന്നാൽ ഇതിനിടെ ഷാജഹാൻ മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലായി. ഇതോടെ നിയമവിദ്യാർഥിനിയോട് ബന്ധത്തിൽനിന്ന് പിന്മാറാൻ ഷാജഹാൻ ആവശ്യപ്പെട്ടു. പിന്നാലെ പെൺകുട്ടിയും കുടുംബവും വിവാഹത്തിൽനിന്ന് പിന്മാറി.എന്നാൽ കഴിഞ്ഞ ആറുമാസത്തിനിടെ ഷാജഹാന്റെ പുതിയ പ്രണയം തകർന്നു.
ഇതോടെ പഴയബന്ധം പുനഃസ്ഥാപിക്കാൻ ഷാജഹാൻ ശ്രമിച്ചു. എന്നാൽ നിയമവിദ്യാർഥിനി ഇതിന് വിസമ്മതിച്ചു. ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പെൺകുട്ടിയെ ഷാജഹാൻ തൊടുപുഴ-വെങ്ങല്ലൂർ ബൈപാസിൽ എത്തിച്ചത്. തുടർന്ന് പെൺകുട്ടി താമസിക്കുന്ന മുറിയിലേക്ക് തനിക്കും വരണമെന്ന് ഷാജഹാൻ ആവശ്യപ്പെട്ടു. എന്നാൽ പെൺകുട്ടി ഇതിന് സമ്മതിച്ചില്ല. ഇതിനിടെയാണ് ഷാജഹാൻ പെൺകുട്ടിയുടെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തിയത്.
പെൺകുട്ടിയുടെ മൊബൈൽ ഫോൺ ഇയാൾ തട്ടിയെടുത്ത് ഓടുകയും ചെയ്തു. പെൺകുട്ടി മറ്റാരുമായെങ്കിലും അടുപ്പത്തിലാണോ എന്ന് പരിശോധിക്കാനായിരുന്നു ഇത്. സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട ഷാജഹാനെ ഫോർട്ട് കൊച്ചിയിൽനിന്നാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. തൊടുപുഴ സ്റ്റേഷനിലെത്തിച്ച ഷാജഹാനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്



