
ഇടുക്കിയിലെ കട്ടപ്പനയിൽ 100 കിടക്കകളുള്ള ഇഎസ്ഐ ആശുപത്രി നിർമ്മിക്കുന്നതിന് 189 മത് ഇഎസ്ഐ കോർപ്പറേഷൻ ഡയറക്ടർ ബോർഡ് യോഗം അംഗീകാരം നൽകിയാതായി ഇടുക്കി എം പി കുര്യാക്കോസ്. കട്ടപ്പന മുനിസിപ്പാലിറ്റി 4.6 ഏക്കർ ഭൂമി ഇ.എസ്.ഐ ഹോസ്പിറ്റലിന് സൗജന്യമായി വാഗ്ദാനം ചെയ്തതിരുന്നു.
Also Read: ഹാസ്യരാജാവ് ഇനി പറുദീസയെ ചിരിപ്പിക്കും; ഇന്നസെന്റിന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി.
നിർദ്ദിഷ്ട സ്ഥലം കോർപ്പറേഷൻ പരിശോധിച്ച് 100 കിടക്കകളുള്ള ഇഎസ്ഐ ആശുപത്രി സ്ഥാപിക്കാൻ അനുയോജ്യമാണെന്ന് കണ്ടെത്തുകയും ഡയറക്ടർ ബോർഡ് തീരുമാനത്തിന് സമർപ്പിച്ചിരിക്കുകയുമായിരുന്നു. സ്ഥലത്തിന്റെ ഉടമസ്ഥാവകാശം കട്ടപ്പന മുനിസിപ്പാലിറ്റി ഇഎസ്ഐസിക്ക് കൈമാറി നടപടിക്രമങ്ങൾ പൂർത്തിയാകുമ്പോൾ കോർപ്പറേഷൻ നിർമാണ ഏജൻസിക്ക് പ്രവൃത്തി നൽകുന്നതിന് തുടർനടപടി സ്വീകരിക്കും. തുടർന്ന് 18 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തികരിക്കാൻ കഴിയുമെന്നും എംപി വ്യക്തമാക്കി.
ഇഎസ്ഐ തൊഴിലാളികളുടെയും ആശ്രിതരുടെയും എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായതായി അംഗീകരിച്ചുകൊണ്ട് കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവ്, അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിന് ഊന്നൽ നൽകാൻ കോർപ്പറേഷനോട് നിർദ്ദേശിച്ചു. ഇഎസ്ഐ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും നവീകരിക്കുന്നതിനുമായി ‘നിർമാൻ സേ ശക്തി’ എന്ന സംരംഭം ആരംഭിച്ചിട്ടുണ്ടെന്നും എംപി കൂട്ടിച്ചേർത്തു.


.jpeg)




