HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

അരിക്കൊമ്പൻ ദൗത്യം; എട്ട് സംഘങ്ങൾ രൂപീകരിച്ചു, മോക് ഡ്രിൽ മാറ്റിവെച്ചു.

അരിക്കൊമ്പൻ കാട്ടാനയെ മയക്കുവെടി വെയ്ക്കുന്നതിനു വേണ്ടിയുള്ള വനം വകുപ്പിന്റെ സംഘങ്ങളെ രൂപീകരിച്ചു.


അക്രമകാരിയായ അരിക്കൊമ്പൻ കാട്ടാനയെ മയക്കുവെടി വെയ്ക്കുന്നതിനു വേണ്ടിയുള്ള വനം വകുപ്പിന്റെ സംഘങ്ങളെ രൂപീകരിച്ചു. എട്ടു സംഘങ്ങളെയാണ് ദൗത്യത്തിനായി നിയോഗിച്ചിരിക്കുന്നത്. കേസ് കോടതിയുടെ പരിഗണനയിൽ ആയതിനാൽ മോക്ക് ഡ്രില്‍ ഒഴിവാക്കാനാണ് നിലവിലെ തീരുമാനം. സിസിഎഫ് മാരായ നരേന്ദ്ര ബാബു, ആർ എസ് അരുൺ എന്നിവരുടെ നേതൃത്വത്തിലായിരിക്കും അരിക്കൊമ്പനെ മയക്കുവെടി വെക്കുന്ന ദൗത്യം നടപ്പിലാക്കുക. 

Also Read: കട്ടപ്പനയിൽ ഇ.എസ്.ഐ ഹോസ്പിറ്റലിന് അംഗീകാരം; 18 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തികരിക്കും: എംപി ഡീൻ കുര്യാക്കോസ്.

രൂപീകരിച്ച എട്ട് സംഘങ്ങൾക്കും വേണ്ട നിർദേശങ്ങൾ ഡോ. അരുൺ സക്കറിയ വിശദീകരിച്ചു. ദൗത്യത്തിന് ഉപയോ​ഗിക്കുന്ന ഉപ​കരണങ്ങളും പരിചയപ്പെടുത്തി. ഓരോ സംഘത്തിന്റേയും തലവന്മാരായി തിരഞ്ഞെടുത്തവ‍ർ നിൽക്കേണ്ട സ്ഥലവും നിശ്ചയിച്ചു. അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടിയാൽ കൊണ്ടുപോകാനുള്ള ബലപ്പെടുത്തിയ വാഹനം തയ്യാറാക്കിയതായി വനംവകുപ്പ് അറിയിച്ചു. 

ബുധനാഴ്ച കോടതിവിധി അനുകൂലമായാൽ 30-ാം തീയതി രാവിലെ നാലുമണിക്ക് ദൗത്യം ആരംഭിക്കും. അരിക്കൊമ്പൻ നിലവിൽ ദൗത്യ മേഖലയായ സിമൻറ് പാലത്തിന് സമീപമാണ് ഉള്ളതെന്നാണ് വിവരം. പെരിയ കനാൽ എസ്റ്റേറ്റ് മേഖലയിലേക്ക് അരിക്കൊമ്പൻ തിരികെ പോകാതിരിക്കാനുള്ള നടപടി വനം വകുപ്പ് തുടങ്ങിയിട്ടുണ്ട്. കോടതിവിധി അനുകൂലമാക്കുന്നതിന് വേണ്ടിയുള്ള രേഖകൾ വനം വകുപ്പ് സമർപ്പിച്ചു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്


GOODWILL HYPERMART NEDUMKANDAM



ZOOQ MOBILES Nedumkandam



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS