HONESTY NEWS ADS

ഇടുക്കി മാങ്കുളത്ത് പുഴയിൽ കുളിക്കാനിറങ്ങിയ 3 കുട്ടികൾ മരണപ്പെട്ടു; വിനോദയാത്രയ്ക്ക് എത്തിയ സംഘമാണ് അപകടത്തിൽപെട്ടത്.

 

ഇടുക്കി മാങ്കുളത്ത് പുഴയിൽ കുളിക്കാനിറങ്ങിയ 3 കുട്ടികൾ മരണപ്പെട്ടു; വിനോദയാത്രയ്ക്ക് എത്തിയ സംഘമാണ് അപകടത്തിൽപെട്ടത്.

ഇന്ന് ഉച്ചക്ക് രണ്ടരയോടെ ആയിരുന്ന  അപകടം.അങ്കമാലി മഞ്ഞപ്ര ജ്യോതി സെൻട്രൽ സ്കൂളിൽ നിന്നുള്ള മുപ്പതോളം വിദ്യാർത്ഥികളും അധ്യാപകരും ആണ് വിനോദയാത്രയ്ക്ക് മാങ്കുളത്ത് എത്തിയത്.  വലിയകുട്ടിഭാഗത്ത് കുട്ടികൾ കുളിക്കാൻ ഇറങ്ങുന്നതിനിടെ അപകടത്തിൽപെടുകയായിരുന്നു. അഞ്ച്കുട്ടികളാണ് വെള്ളത്തിൽ  കുളിക്കാൻ ഇറങ്ങിയത്. 

Also Read:  ഇടുക്കി അടിമാലിയിൽ ഹോട്ടലിൽ തീ പിടുത്തം; ആളപായമില്ല, തീ നിയന്ത്രണ വിധേയം.

ഇതിൽ  മൂന്നുപേർ അപകടത്തിൽപ്പെടുകയായിരുന്നു. രണ്ടുപേരെ രക്ഷപ്പെടുത്തി. അങ്കമാലി മഞ്ഞപ്ര ജ്യോതിസ് സ്കൂളിലെ വിദ്യാർഥികളായ റിച്ചാർഡ്, ജോയൽ, അർജുൻ എന്നിവരാണ് മരണപ്പെട്ടത്. വെള്ളത്തിൽ വീണതിനെത്തുടർന്ന് സമീപവാസികൾ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഉടൻതന്നെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്നുപേരുടെയും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒരുമാസത്തിനിടെ 5 പെൻ ഇവിടെ മരണപ്പെട്ടത്. 



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS