HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

കേരള-തമിഴ്നാട് അർത്തിയിൽ കുമളിക്ക് സമീപം തമിഴ്നാട് സർക്കാർ വിൽപ്പന നിരോധിച്ച ലോട്ടറി ടിക്കറ്റ് പിടികൂടി; ഇടുക്കിയിൽ നിന്നും കടത്തിയത് രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന 4500 ഓളം ടിക്കറ്റുകൾ

കുമളിക്ക് സമീപം തമിഴ്നാട് സർക്കാർ വിൽപ്പന നിരോധിച്ച ലോട്ടറി ടിക്കറ്റ് പിടികൂടി


തമിഴ്നാട് സർക്കാർ വിൽപ്പന നിരോധിച്ച 2 ലക്ഷം രൂപയുടെ ലോട്ടറി ടിക്കറ്റ് തമിഴ്നാട് പോലീസ് പിടികൂടിയത്. തമിഴ്നാട് തേനി സമധർമ്മപുരം സ്വദേശി ശാന്തി, ചിന്ന മന്നൂർ സ്വദേശി മുത്തു എന്നിവരെയാണ് ഗൂഡല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. വിൽപ്പനയ്ക്കായി കേരളത്തിൽ നിന്നും കൊണ്ടുപോയ ലോട്ടറി ടിക്കറ്റാണ് പിടികൂടിയത്. 

Also Read: നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; 20 വയസ്സുകാരനെ കാപ്പ ചുമത്തി ജയിലിലടച്ചു.

തമിഴ്നാട് സർക്കാർ കേരളത്തിലെ ലോട്ടറി ടിക്കറ്റുകൾ തമിഴ്നാട്ടിൽ വിൽപ്പന നടത്തുന്നത്  നിരോധിച്ചിരുന്നു. ഇത് മറികടന്ന് വിൽപ്പനയ്ക്ക് കൊണ്ടുപോവുന്നതിനിടെയാണ് കുമളിക്ക് സമീപം കേരളാ തമിഴ്നാട് അതീർത്തിയായ ഗൂഡല്ലൂരിൽ വച്ച് തമിഴ്നാട് പോലീസ് പ്രതികളെ പിടികൂടിയത്. കൊട്ടാരക്കര ദിണ്ഡുക്കൽ ദേശീയ പാതയിൽ ഗൂഡല്ലൂരിൽ തമിഴ്നാട് പോലീസ് നടത്തിയ വാഹന പരിശോധനയിലാണ്.

 2 ലക്ഷം രൂപ വിലമതിക്കുന്ന 4500 ഓളം ലോട്ടറി ടിക്കറ്റുകളാണ് കണ്ടെത്തിയത്. തമിഴ്നാട്ടിൽ വിൽപ്പന നിരോധിച്ച കേരളത്തിലെ ലോട്ടറി ടിക്കറ്റ് തമിഴ്നാട്ടിൽ എത്തിച്ച് വ്യാപകമായി വിൽപ്പന നടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.  കമ്പത്തിന് പോവുന്ന കെ എസ് ആർ ടി സി ബസ്സിൽ പോലീസ് നടത്തിയ പരിശോധനയിലാണ്  കേരളത്തിൽ നിന്നും തമിഴ് നാട്ടിലേക്കുള നിരോധിത ലോട്ടറിക്കടത്ത് പിടികൂടിയത്. വരും ദിവസങ്ങളിലും പരിശോധനകൾ ശക്തമാക്കുമെന്ന് പോലീസ് വ്യക്തമാക്കി.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്


GOODWILL HYPERMART NEDUMKANDAM



ZOOQ MOBILES Nedumkandam



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS