HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്ക് കടത്തിയ എം.ഡി.എം.എ പിടികൂടി; ഇടുക്കി സ്വദേശി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ.

ഇടുക്കി സ്വദേശി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

അങ്കമാലിയിൽ എം.ഡി.എം.എയുമായി യുവാവും യുവതിയും അറസ്റ്റിലായി. ഇടുക്കി പൂപ്പാറ മുരിക്കുംതോട്ടി വെള്ളാങ്ങൽ വീട്ടിൽ ആൽബിറ്റ്(21) , ആലപ്പുഴ കായംകുളം കരിയിലകുളങ്ങര കരടംമ്പിള്ളി വീട്ടിൽ അനഘ(21)  എന്നിവരെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്.

Also Read:  കാഞ്ചിയാർ കൊലപാതകം; വിവാഹമോചനത്തെ ചൊല്ലി ഇരുവരും തമ്മിൽ അഭിപ്രായഭിന്നത, അനുമോളെ കൊലപ്പെടുത്തിയത് കഴുത്തിൽ ഷാൾ കുരുക്കി, ബിജേഷ് ഒളിവിൽ കഴിഞ്ഞത് അനുമോളുടെ ഫോൺ വിറ്റുകിട്ടിയ 5000 രൂപയുമായി, പണം തീർന്നതോടെ നാട്ടിലെത്തി,മൊബൈൽ ഫോൺ ഉപേക്ഷിച്ചാൽ രക്ഷപെടാമെന്ന് കരുതിയെങ്കിലും പിടികൂടി കുമളി സി ഐയും സംഘവും.

ജില്ലാ പോലിസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും പത്തനംതിട്ടയ്ക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസ്സിൽ സഞ്ചരിക്കുകയായിരുന്നു ഇവർ. അങ്കമാലി കെഎസ്ആർടിസി ബസ് സ്റ്റാന്‍റിനു സമീപം പോലീസ് ഇവർ സഞ്ചരിച്ചിരുന്ന ബസ് തടഞ്ഞു നിർത്തി പരിശോധിക്കുകയായിരുന്നു.

ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്നും പേഴ്സിൽ നിന്നുമായി 20.110 ഗ്രാം എം.എഡിഎ.എ. കണ്ടെടുത്തു. പിടികൂടിയ സംഘത്തിൽ ജില്ലാ ഡൻസാഫ് ടീമിനെ കൂടാതെ ഇൻസ്പെക്ടർ പി.എം.ബൈജു , എസ്.ഐമാരായ പ്രദീപ് കുമാർ, മാർട്ടിൻ ജോൺ, ദേവിക, എ.എസ്.ഐ റജി മോൻ, സി.പി.ഒ മാരായ മഹേഷ്, അജിത എന്നിവരാണ് ഉണ്ടായിരുന്നത്.  അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കും.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്


GOODWILL HYPERMART NEDUMKANDAM



ZOOQ MOBILES Nedumkandam


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS