
കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിൽ നേര്യമംഗലം വില്ലാഞ്ചിറയിലുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മ മരണപ്പെട്ടു. ഇടുക്കി തോപ്രാംകുടി സ്വദേശിനിയായ കിഴക്കേടത്ത് ലാലി മാത്യു (48) ആണ് മരണപ്പെട്ടത്. ഇന്ന് വൈകിട്ട് 5 മണിയോടെ ആയിരുന്നു അപകടം.
ഭർത്താവിനൊപ്പം സ്ക്കൂട്ടറിൽ യാത്ര ചെയ്യവെ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരപരിക്കേറ്റ ലാലിയെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്



.jpeg)



