
ഇവരുടെ മൂന്ന് കുട്ടികളെ ഇടുക്കി മെഡിക്കൽ കോളേജിൽ തീവ്രപരിചന വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പതിനൊന്ന് വയസ്സുള്ള പെൺകുട്ടിയും, എട്ടും, രണ്ടും വയസ്സുള്ള ആൺകുട്ടികളും ആണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ബിജുവും ടിന്റുവും കഞ്ഞിക്കുഴിയിൽ ചെറുകിട ഹോട്ടൽ നടത്തുകയാണ്. ലക്ഷക്കണക്കിന് രൂപയുടെ കടബാധ്യതയാണ് ഇവരെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ഉച്ചയോടെ മൂത്ത പെൺകുട്ടി സമീപത്തെ വീട്ടിലെത്തി ദുരന്ത വിവരം അറിയിക്കുമ്പോഴാണ് അയൽവാസികൾ വിവരം അറിയുന്നത്. തുടർന്ന് കഞ്ഞിക്കുഴി വ്യാപാര വ്യവസായി ഏകോപന സമിതിയുടെ ആംബുലൻസ് എത്തി നാലു പേരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇതിനിടെ ഡ്രൈവർ കുട്ടികൾക്ക് ഉപ്പുവെള്ളം നൽകി. തുടർന്ന് കുട്ടികൾ ശർദ്ദിച്ചതിനാൽ വലിയ അത്യഹിതം ഒഴിവായി. എന്നാൽ രക്ഷാപ്രവർത്തകർക്ക് ഇളയ കുട്ടിയെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.
പിന്നീട് കഞ്ഞിക്കുഴി പോലീസ് എത്തിയാണ് ഇളയ കുട്ടിയെ ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ചത്. ബിജുവിന്റെ മാതാവ് രാവിലെ വീട്ടിൽ നിന്ന് കഞ്ഞിക്കുഴിക്ക് പോയ സമയത്താണ് ഇവർ വിഷം കഴിച്ചത്. ബിജുവിനെയും ടിന്റുവിന്റെയും മൃതദേഹങ്ങൾ ഇടുക്കി മെഡിക്കൽ കോളേജിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റുമോർട്ട നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. കഞ്ഞിക്കുഴി പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്



.jpeg)



