
തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ കാറിൽ കയറ്റിക്കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തിയതായി പരാതി. നേര്യമംഗലം സ്വദേശിനിയായ യുവതിയുടെ പരാതിയിൽ സമീപവാസിയായ കെ എം അലിയാരിനെ(65)തിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഊന്നുകൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികൾക്കായി തൊടുപുഴ പൊലീസിന് കൈമാറി.
Also Read: മോദിക്കെതിരായ പരാമർശം; എം എം മണിക്കെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന് പരാതി.
പെൺകുട്ടിക്ക് ഉയർന്ന ശമ്പളത്തിൽ തൊടുപുഴയിലെ ആശുപത്രിയിൽ ജോലി വാങ്ങി നൽകാമെന്ന് അലിയാർ വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. ഇതിനുശേഷം കാറുമായെത്തി പെൺകുട്ടിയെയും കയറ്റി പൈങ്ങോട്ടൂർ വഴി തൊടുപുഴയിൽ എത്തിയെന്നും തിരിച്ചുവരും വഴി അതിക്രമം നടത്തിയെന്നുമാണ് യുവതിയുടെ മൊഴി. വീടിനടുത്തുള്ള ആളായതിനാലാണ് ഒറ്റയ്ക്ക് അദ്ധ്യാപകന്റെ കൂടെ കാറിൽ യാത്ര ചെയ്യാൻ തയ്യാറായതെന്നും യുവതി വെളിപ്പെടുത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ഉർജ്ജിതമാക്കിയിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്



.jpeg)



