HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

കാഞ്ചിയാർ കൊലപാതകം; അരുംകൊലനടത്തിയിട്ടും കൂസലില്ലാതെ ബിജേഷ്, അനുവിനെ കൊലപ്പെടുത്തിയത് കഴുത്തിൽ ഷാൾ കുരുക്കി, രാവിലെ മൃതദേഹത്തിൽ നിന്നും സ്വർണാഭരണങ്ങൾ ഊരിയെടുത്ത ശേഷം കട്ടിലിനടിയിൽ ഒളിപ്പിച്ചു, പ്രതി ആത്മഹത്യക്ക് ശ്രമിച്ചെന്നും വെളിപ്പെടുത്തൽ.

കാഞ്ചിയാർ കൊലപാതകം; അരുംകൊലനടത്തിയിട്ടും  കൂസലില്ലാതെ ബിജേഷ്, അനുവിനെ കൊലപ്പെടുത്തിയത് ഷാൾ കുരുക്കി

കാഞ്ചിയാർ കൊലപാതക കേസിലെ പ്രതിയായ അനുവിന്റെ ഭർത്താവ് കാഞ്ചിയാർ പേഴുംകണ്ടത്ത് വട്ടമുകളേൽ ബിജേഷിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. വിവാഹമോചനയുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ അഭിപ്രായഭിന്നത ഉണ്ടായിരുന്നു. മദ്യലഹരിയിൽ ഭാര്യയുമായി വഴക്കുണ്ടാക്കിയെന്നും പെട്ടെന്നുണ്ടായ പ്രകോപനത്തിൽ ഭാര്യയെ കൊലപ്പെടുത്തിയെന്നുമാണ് പ്രതിയുടെ മൊഴി.  

Also Read:  വാക്കുകള്‍ മുറിയുന്നു. കണ്ണുകളില്‍ ഇരുട്ടു മൂടുന്നു; നല്‍കിയ ചിരികള്‍ക്ക്, സ്നേഹത്തിന്, ഓര്‍മ്മകള്‍ക്ക് നന്ദി. ഇന്നസെന്റിന്റെ വിടവാങ്ങലില്‍ വിങ്ങിപ്പൊട്ടി സിനിമാലോകം.

സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി ഉപദ്രവിക്കുന്നത് മൂലം അനു കട്ടപ്പന വനിതാ സെല്ലിൽ പരാതി നൽകിയിരുന്നു.  കഴിഞ്ഞ 11ന് രാവിലെ ഇരുവരും വനിതാസെല്ലിൽ എത്തി. വിവാഹബന്ധം വേർപെടുത്തണം എന്ന ഉറച്ച തീരുമാനത്തിൽ ആയിരുന്നു ബിജേഷ്. വനിതാ സെല്ലിൽ  നിന്നും പുറത്തിറങ്ങിയ അനു അനുവിന്റെ തറവാട് വീട്ടിലേക്കും ബിജേഷ് തന്റെ സ്വന്തം വീട്ടിലേക്കും പോയി. തുടർന്ന്  ഒരാഴ്ച അനു തറവാട്ടിൽ വീട്ടിൽ നിന്നാണ് സ്കൂളിൽ എത്തിയിരുന്നത്. ശനിയാഴ്ച സ്കൂൾ വാർഷികാഘോഷം നടക്കുന്നതിനാൽ വെള്ളിയാഴ്ച വൈകിട്ട് അനു താമസിച്ചാണ് സ്കൂളിൽ നിന്നും ഇറങ്ങിയത് അതിനാൽ കാഞ്ചിയാർ പേഴുംകവലയിൽ ഉള്ള വീട്ടിലേക്ക് എത്തി. ഈ സമയം വീട്ടിൽ ബിജേഷ് ഉണ്ടായിരുന്നു. 

GOODWILL HYPERMART NEDUMKANDAM

സ്കൂളിൽ നിന്നും വീട്ടിലെത്തിയ അനുമോൾ പിറ്റേന്ന് നടക്കുന്ന സ്കൂൾ വാർഷികാഘോഷത്തിന്റെ പരിപാടികളുടെ ജോലിയിൽ മുഴുകിയിരിക്കുകയായിരുന്നു. അനുമോൾ  ഇരുന്ന കസേരയുടെ പുറകിൽ എത്തിയ ബിജേഷ് കൈയിൽ കരുതിയിരുന്ന ഷാൾ കഴുത്തിൽ കുരുക്കുകയും കഴുത്ത് മുറുകിയ അനു അബോധാവസ്ഥയിൽ നിലത്ത് വീഴുകയും ചെയ്തു. നിലത്ത് വീണ അനുവിനെ വലിച്ചിഴച്ച് കിടപ്പുമുറിയിൽ എത്തിച്ചു. ഇവിടെവെച്ച് അബോധാവസ്ഥയിൽ  അനു വെള്ളം ആവശ്യപ്പെട്ടപ്പോൾ ഇയാൾ വെള്ളം നൽകുകയും തുടർന്ന് വീണ്ടും കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയും ആയിരുന്നു. അഞ്ചുവയസ്സുകാരിയായ മകൾ അന്നമരിയ ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷമാണ് പ്രതി കൊലപാതകം നടത്തിയത്.

കൊലപ്പെടുത്തിയ ശേഷം  അനുവിന്റെ ഇടത് കൈ ബ്ലേഡ് ഉപയോഗിച്ച് മുറിച്ചു. ശേഷം ബിജേഷ് തന്റെ കൈ മുറിച്ചും കഴുത്തിൽ കയർ കുരുക്കിയും ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് കുട്ടിയുടെ കൂടെ കിടന്നുറങ്ങി. രാവിലെ എഴുന്നേറ്റപ്പോൾ മരണപ്പെട്ട കിടക്കുന്ന അനുവിന്റെ കയ്യിലെ മോതിരവും ചെയിനും പ്രതി ഊരിയെടുത്ത ശേഷം മൃതദേഹം ബെഡിൽ നിന്നും ഇറക്കി കമ്പിളിയിൽ പൊതിഞ്ഞ് കട്ടിലിനടിയിൽ   ഒളിപ്പിച്ചു. തുടർന്ന് ഇരുവീടുകളിലേക്കും വിളിച്ചിട്ട് അനു മറ്റൊരാളുടെ കൂടെ ഇറങ്ങിപ്പോയി എന്ന് വിശ്വസിപ്പിച്ചു. തുടർന്ന് ഇയാൾ അനുവിനെ കാണാനില്ല എന്ന് കാണിച്ച് കട്ടപ്പന പോലീസ് പരാതി നൽകുകയായിരുന്നു. പിന്നീട് ഭാര്യയുടെ മോതിരവും ചെയിനും ലബക്കടയിലെ  ധനകാര്യസ്ഥാപനത്തിൽ പണയപ്പെടുത്തി.

 മൊബൈൽ ഫോൺ വിൽക്കുകയും സ്വർണാഭരണങ്ങൾ പണയപ്പെടുത്തുകയും ചെയ്ത പണം കൊണ്ടാണ് ഇയാൾ തമിഴ്നാട്ടിലേക്ക് മുങ്ങിയത്. പ്രതിയായ ബിജേഷിനെ ലബക്കടയിലെ ധനകാര്യസ്ഥാപനത്തിലും വീട്ടിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇടുക്കി മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ  തലച്ചോറിൽ ക്ഷതമേറ്റതായും  ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നും വ്യക്തമായിരുന്നു. 

അനുമോളെ കൊലപ്പെടുത്താൻ ഉപയോഗിച്ച ഷാളും രക്തം പറ്റിയ തുണികളും ഇയാൾ വീടിന് സമീപത്ത് കൂട്ടിയിട്ട് കത്തിച്ചിരുന്നു.  പിന്നീട്  കുട്ടിയെ ഇയാളുടെ സ്വന്തം വീട്ടിൽ ആക്കിയ ശേഷം തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു. കയ്യിലെ പണം തീർന്നതോടെ ഇയാൾ കുമളിയിലേക്ക് തിരിച്ചെത്തി. കുമളി വെയിറ്റിംഗ് ഷെഡിന് സമീപം ഇയാൾ കിടന്നുറങ്ങി.  പിന്നീട് കുമളിയിലൂടെ സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് കുമളി സിഐയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ വീട്ടിലും ധനകാര്യ സ്ഥാപനത്തിൽ എത്തിച്ചേ തെളിവെടുപ്പ് പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് വീട്ടിലെ കിടപ്പുമുറിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ കട്ടിലിനടിയിൽ അദ്ധ്യാപകയായ അനുമോളുടെ മൃതദേഹം കണ്ടെത്തിയത്. കാഞ്ചിയാർ പള്ളിക്കവലയിലുള്ള ജ്യോതി പ്രീപ്രൈമറി സ്കൂളിലെ അദ്ധ്യാപികയായിരുന്നു അനുമോൾ. 17ന് സ്കൂളിലെത്തിയ യുവതി പിറ്റേദിവസം നടക്കാനിരിക്കുന്ന സ്കൂൾ വാർഷികാഘോഷത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കിയാണ് വീട്ടിലേക്കു മടങ്ങിയത്.

 എന്നാൽ വാർഷികാഘോഷങ്ങളിൽ പങ്കെടുക്കാൻ അനുമോൾ സ്കൂളിലെത്തിയില്ല. മകൾ വീട്ടിൽനിന്ന് ഇറങ്ങിപ്പോയെന്ന് അനുമോളുടെ മാതാപിതാക്കളായ പീരുമേട് പാമ്പനാർ പാമ്പാക്കട ജോൺ, ഫിലോമിന എന്നിവരെ ഭർത്താവ് വിജേഷ് ഫോണിൽ വിളിച്ചറിയിച്ചു. വിവരമറിഞ്ഞ് ദമ്പതികൾ വീട്ടിലെത്തിയെങ്കിലും കിടപ്പുമുറിയിലേക്ക് കയറാതിരിക്കാൻ വിജേഷ് ശ്രദ്ധിച്ചു. തുടർന്ന് കട്ടപ്പന പൊലീസിൽ അനുമോളെ കാണാനില്ലെന്നു പരാതി നൽകി.

പിന്നീട് ഏകമകളെ വിജേഷ്  തന്റെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. അനുമോളുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. എന്നാൽ തിങ്കളാഴ്ച അനുമോളുടെ ഫോണിലേക്കു വീട്ടുകാർ വിളിച്ചപ്പോൾ ബെല്ലടിക്കുകയും കട്ടാക്കുകയും ചെയ്തു. ചൊവ്വാഴ്ച സ്റ്റേഷനിലെത്തി കേസന്വേഷണത്തിന്റെ പുരോഗതി തിരക്കിയശേഷം അനുമോളുടെ മാതാപിതാക്കളും സഹോദരൻ അലക്‌സും  വൈകിട്ട് ആറോടെ പേഴുംകണ്ടത്തെ വീട്ടിൽ എത്തി. വീട് പൂട്ടിയിരുന്നതിനാൽ തള്ളിത്തുറന്ന് അകത്തുകയറിയപ്പോൾ ദുർഗന്ധം അനുഭവപ്പെടുകയായിരുന്നു. പരിശോധനയ്ക്കിടെ കിടപ്പുമുറിയിലെ കട്ടിലിനടിയിൽ കമ്പിളിപുതപ്പ് മാറ്റിയപ്പോഴാണ് മൃതദേഹം കണ്ടത്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്


GOODWILL HYPERMART NEDUMKANDAM




ZOOQ MOBILES Nedumkandam



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS