HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

വാക്കുകള്‍ മുറിയുന്നു. കണ്ണുകളില്‍ ഇരുട്ടു മൂടുന്നു; നല്‍കിയ ചിരികള്‍ക്ക്, സ്നേഹത്തിന്, ഓര്‍മ്മകള്‍ക്ക് നന്ദി. ഇന്നസെന്റിന്റെ വിടവാങ്ങലില്‍ വിങ്ങിപ്പൊട്ടി സിനിമാലോകം.

ഇന്നസെന്റിന്റെ വിടവാങ്ങലില്‍ വിങ്ങിപ്പൊട്ടി സിനിമാലോകം.

ലയാളികളെ അഞ്ചുപതിറ്റാണ്ടുകളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രശസ്ത നടന്‍ ഇന്നസെന്റിന്റെ വിടവാങ്ങലില്‍ വിങ്ങിപ്പൊട്ടി സിനിമാലോകം. മലയാള സിനിമയുടെ ചിരിമാഞ്ഞിരിക്കുകയാണെന്ന വേദനയിലാണ് ഓരോ മലയാളിയും. കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. വിയോഗ സമയത്തും സിനിമതാരങ്ങടക്കം നിരവധി പേരാണ് ആശുപത്രിയിലുണ്ടായിരുന്നത്.

Also Read:  നേര്യമംഗലത്തിന് സമീപം ഇരുചക്രവാഹനം അപകടത്തിൽപ്പെട്ടു; ഇടുക്കി തോപ്രാംകുടി സ്വദേശിനിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.

 വിയോഗത്തിന് പിന്നാലെ നടന്‍ ജയറാം, ദിലീപ്, മമ്മുട്ടി, സുരാജ് വെഞ്ഞാറമൂട്, കുഞ്ചാക്കോ ബോബന്‍, മധുപാല്‍ തുടങ്ങിയവര്‍ ആശുപത്രിയില്‍ നിന്ന് പൊട്ടിക്കരഞ്ഞുകൊണ്ടാണ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. മാദ്ധ്യമങ്ങളുടെ ക്യാമറകള്‍ക്ക് മുന്നില്‍ ഒരു വാക്ക് പോലും പറയാനാവാതെ വിങ്ങിപ്പൊട്ടിയാണ് ജയറാം അവിടെനിന്ന് മടങ്ങിയത്. മന്ത്രി പി രാജീവ് ആണ് മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ മരണവാര്‍ത്ത സ്ഥിരീകരിച്ചത്. ഇപ്പോഴിതാ സമൂഹമാദ്ധ്യമങ്ങളില്‍ ഇന്നസെന്റിന് ആദരാഞ്ജലി അര്‍പ്പിക്കുകയാണ് കേരളം.

മോഹന്‍ലാല്‍, പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ദിലീപ്, സൗബിന്‍ ഷാഹിര്‍, ഇന്ദ്രജിത്ത്, റിമി ടോമി , ജയറാം, ദിലീപ്, മമ്മുട്ടി, സുരാജ് വെഞ്ഞാറമൂട്, കുഞ്ചാക്കോ ബോബന്‍, മധുപാല്‍ എന്നു തുടങ്ങി സിനിമാരംഗത്തുനിന്നും നിരവധി പേരാണ് ഇന്നസെന്റിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരിക്കുന്നത്.

നടന്‍ ദിലീപിന്റെ വെെകാരികമായ കുറിപ്പ് ഇങ്ങനെയാണ്.. "വാക്കുകള്‍ മുറിയുന്നു. കണ്ണുകളില്‍ ഇരുട്ടു മൂടുന്നു. ആശുപത്രിയില്‍ കാത്തിരിക്കുമ്ബോള്‍ ഡോക്ടര്‍ വന്നു പറയുന്ന വാക്കുകള്‍ കേട്ട്. ആരായിരുന്നു ഇന്നസെന്റ് എന്ന ആ വലിയ മനുഷ്യന്‍ എനിക്ക്.. അച്ഛനെപ്പോലെ സഹോദരനെ പോലെ ഒരു വഴികാട്ടിയെ പോലെ എന്നും ജീവിതത്തില്‍ എനിക്കൊപ്പം ഉണ്ടായിരുന്ന ആ മനുഷ്യന്‍ വിട പറഞ്ഞിരിക്കുന്നു. കലാരംഗത്ത് എനിക്ക് ഒരു വിലാസം തന്നത് ആ ശബ്ദമായിരുന്നു, പിന്നീട് സിനിമയിലെത്തിയപ്പോഴും പിന്‍ബലമായത് അദ്ദേഹത്തിന്റെ കരുതല്‍ ആയിരുന്നു, ജീവിതത്തിലെ പ്രതിസന്ധികളില്‍ അദ്ദേഹത്തിന്റെ ആശ്വാസവാക്കുകള്‍ കരുത്തായിരുന്നു. ഇനിയാ ശബ്ദവും രൂപവും, ആശ്വാസ വാക്കുകളും നിലച്ചു എന്നറിയുമ്ബോള്‍. വാക്കുകള്‍ മുറിയുന്നു. ഇല്ല, ഇന്നസെന്റ് ഏട്ടാ നിങ്ങള്‍ എങ്ങോട്ടും പോകുന്നില്ല, ഓര്‍മ്മയുള്ള കാലം വരെ എന്നും എനിക്കൊപ്പം ഞങ്ങള്‍ക്കൊപ്പം നിങ്ങള്‍ ഉണ്ടാവും... "


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്


GOODWILL HYPERMART NEDUMKANDAM




ZOOQ MOBILES Nedumkandam



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS