HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

പാമ്പിന് എന്താ എ.ടി.എമ്മിൽ കാര്യം ! നെടുങ്കണ്ടം കൂട്ടാറിൽ പണം പിൻവലിക്കാൻ എത്തിയവർ കണ്ടത് ഉഗ്ര വിഷമുള്ള മൂർഖനെ, പിടികൂടി വനംവകുപ്പ്.

ഇടുക്കി: പണം പിൻവലിക്കാൻ എ.ടി.എമ്മിൽ എത്തിയപ്പോൾ ഉഗ്ര വിഷമുള്ള മൂർഖൻ.

പണം പിൻവലിക്കാൻ എ.ടി.എമ്മിൽ എത്തിയപ്പോൾ ഉഗ്ര വിഷമുള്ള മൂർഖൻ. നെടുങ്കണ്ടം കൂട്ടാറിലെ എസ് ബി ഐ ബാങ്കിന്റെ​ എ.ടി.എമ്മിലാണ് പാമ്പിനെ കണ്ടെത്തിയത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ ആയിരുന്നു സംഭവം. പണം പിൻവലിക്കാൻ എത്തിയ യുവതിയാണ് പാമ്പിനെ കണ്ടത്. ഉടൻതന്നെ സുരക്ഷാജീവനക്കാരൻ ബാങ്ക് മാനേജരെ വിവരം ധരിപ്പിച്ചു. തുടർന്ന് വനം വകുപ്പിന്റെ നേതൃത്വത്തിൽ പാമ്പിനെ പിടികൂടുകയായിരുന്നു. 

Also Read: നാളെ ജനകീയ ഹർത്താൽ; ഇടുക്കി ജില്ലയിലെ 13 പഞ്ചായത്തുകളിൽ നാളെ ഹർത്താൽ.

ഒന്നരവയസ്സ് പ്രായം വരുന്ന ആൺ വർഗ്ഗത്തിൽപ്പെടുന്ന മൂർഖനാണ് പിടിയിലായതെന്നാണ് വനം വകുപ്പ് വ്യക്തമാക്കുന്നത്. രാത്രികാല പരിശോധനയിലായിരുന്ന കല്ലാർ സെക്ഷൻ ഫോറസ്ററ് ഓഫീസിലെ  ബീറ്റ് ഫോറസ്ററ് ഓഫിസർ  പി എസ് നിഷാദ്,ഡ്രൈവർ അനീഷ് എന്നിവർ രാത്രിയിൽ തന്നെ പിടികൂടിയ പാമ്പിനെ  തേക്കടി വനത്തിലെത്തിച്ച് തുറന്ന് വിട്ടു. 


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്


GOODWILL HYPERMART NEDUMKANDAM



ZOOQ MOBILES Nedumkandam


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS