
കുട്ടിക്കാനത്തിന് സമീപം സ്വകാര്യ ബസും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഇന്ന് ഉച്ചക്ക് രണ്ടരയോടെ ഐ.എച്ച് ആർ.ഡി കോളജിന് സമീപത്താണ് അപകടമുണ്ടായത്. അപകടത്തിൽ പതിനാറ് പേർക്ക് പരിക്കേറ്റു. ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. കുമളിയിൽ നിന്ന് ചങ്ങനാശേരിക്ക് പോകുകയായിരുന്ന സ്വകാര്യ ബസും തമിഴ്നാട്ടിലേക്ക് പോകുകയായിരുന്ന ലോറിയുമാണ് അപകടത്തിൽപെട്ടത്. പീരുമേട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്



.jpeg)



