
നടനും മുൻ എംപിയുമായ ഇന്നസെന്‍റിന്‍റെ നില അതീവ ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം. ഐ സി യുവിൽ നിന്നും മുറിയിലേക്ക് മാറ്റിയെങ്കിലും വീണ്ടും വെന്‍റിലേറ്റർ സഹായം വേണ്ടിവന്നിരിക്കുകയാണ്.
അർബുദത്തെത്തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലം രണ്ടാഴ്ച മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇന്നസെന്റ് ചികിത്സയില്‍ കഴിയുന്നതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. വിപിഎസ് ലേക്‌ഷോര്‍ ഹോസ്പിറ്റല്‍ പുറത്തിറക്കിയ മെഡികല്‍ ബുളറ്റിനിലാണ് ഇന്നസെന്റിന്റെ ആരോഗ്യവസ്ഥയെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്.
1972-ല്‍ 'നൃത്തശാല' എന്ന ചിത്രത്തിലൂടെയാണ് ഇന്നസെന്റ് വെള്ളിത്തിരയില്‍ എത്തുന്നത്. ഹാസ്യനടനും സ്വഭാവനടനുമായി പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ താരത്തിന്റെ ശരീരഭാഷയും തൃശൂര്‍ ശൈലിയിലുള്ള സംഭാഷണവും സവിശേഷതകളായി. മികച്ച സഹനടനുള്ള സംസ്ഥാന സര്‍കാര്‍ അവാര്‍ഡും ഫിലിം ക്രിടിക്‌സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
ക്യാന്‍സറിനോട് പോരാടി ജീവിതത്തിലേക്കും അഭിനയത്തിലേക്കും ശക്തമായ തിരിച്ചുവരവും അദ്ദേഹം നടത്തിയിരുന്നു. ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് കൂടിയായിരുന്നു ഇന്നസെന്റ്. രാഷ്ട്രീയത്തിലും ഇന്നസെന്റിന് തിളങ്ങാന്‍ സാധിച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്



.jpeg)



