.jpeg)
തൊടുപുഴയിൽ വാടകവീട് കേന്ദ്രീകരിച്ച് വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവ് പൊതികളുമായി മൂന്ന് നിയമ വിദ്യാർത്ഥികൾ പിടിയിൽ. അൽ അസർ കോളേജിലെ വിദ്യാർത്ഥികളാണ് പിടിയിലായത്. വെങ്ങലൂർ മീൻ മാർക്കറ്റിന് സമീപമുള്ള ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് ഇവരിൽ നിന്നും കഞ്ചാവ് പിടികൂടിയത്.
Also Read: ഭൂനിയമഭേദഗതി ഓർഡിനൻസ് ഇറക്കണം; ഇടുക്കിയിൽ ഏപ്രിൽ മൂന്നിന് എൽഡിഎഫ് ഹർത്താൽ.
ആലപ്പുഴ കുത്തിയതോട് സ്വദേശിയായ ശ്രീരാഗം വീട്ടിൽ ശ്രീരാജ് സി ആർ(23), കൊല്ലം തേവലക്കര സ്വദേശി കോയിവിളയിൽ ഷെജീർ എസ്(23), തൃശൂർ വരന്തരപ്പിള്ളി സ്വദേശി മുല്ലപ്പള്ളിയിൽ ജീവൻ രമേശ്(23) എന്നിവരാണ് പിടിയിലായത്. വെങ്ങലൂർ ഭാഗത്ത് പള്ളിവക കെട്ടിടത്തിൽ വാടകയ്ക്ക് താമസിച്ചിരുന്ന വിദ്യാർത്ഥികളാണ് ഇവർ. കഞ്ചാവ് പൊതികളാക്കി അൽ അസർ കോളേജിലെ മറ്റ് വിദ്യാർത്ഥികൾക്കാണ് ഇവർ വിറ്റിരുന്നത്. ഒരു പൊതിക്ക് ആയിരത്തി അഞ്ഞൂറ് രൂപാ നിരക്കിലാണ് വിറ്റിരുന്നത്.
പിടിയിലായവരിൽ ആലപ്പുഴ സ്വദേശിയായ റിട്ട. പൊലീസുകാരന്റെ മകനും തൃശൂർ സ്വദേശിയായ അഭിഭാഷകയുടെ മകനും ഉൾപ്പെട്ടിട്ടുണ്ട്. ആഡംബര ജീവിതത്തിനായാണ് ഇവർ കഞ്ചാവ് കച്ചവടത്തിൽ ഏർപ്പെട്ടിരുന്നത്. കഞ്ചാവ് വിൽപ്പന നടക്കുന്നതായി പരിസരവാസികൾ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഇവർക്ക് കഞ്ചാവ് ലഭിച്ചതിന്റെ ഉറവിടം അന്വേഷിച്ച് വരികയായാണ് പോലീസ്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്



.jpeg)



