
അടിമാലി കുമളി ദേശീയപാതയിൽ ഡബിൾ കട്ടിങ്ങിന് സമീപം ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു അപകടം നടന്നത്. കട്ടപ്പന ഭാഗത്ത് നിന്നും ചെറുതോണിയിലേക്ക് വരുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
അപകടസമയത്ത് വാഹനത്തിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. നാട്ടുകാരും മറ്റു വാഹനങ്ങളിൽ എത്തിയ യാത്രക്കാരുമാണ് ഡ്രൈവറെ വാഹനത്തിൽ നിന്നും പുറത്തെടുത്തത്. അപകടത്തിൽ ഡ്രൈവർക്ക് കാര്യമായ പരിക്കുകൾ ഏറ്റിട്ടില്ല.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്