HONESTY NEWS ADS

ഇടുക്കിയില്‍ കാട്ടാനയെ കണ്ട് ഭയന്ന് ബൈക്കില്‍ നിന്നും വീണ് ഒരാള്‍ക്ക് പരിക്ക്

ഇടുക്കിയില്‍ കാട്ടാനയെ കണ്ട് ഭയന്ന് ബൈക്കില്‍ നിന്നും വീണ് ഒരാള്‍ക്ക് പരിക്ക്


ഇടുക്കി 80 ഏക്കറിൽ കാട്ടാനയെ കണ്ട് ഭയന്ന് ബൈക്കിൽ നിന്നും വീണ് ഒരാൾക്ക് പരുക്ക്. രാജകുമാരി സ്വദേശി തയ്യിൽ ജോണി എന്നയാൾക്കാണ് പരിക്കേറ്റത്. സിങ്കുകണ്ടത്തേക്ക് പോകുന്നതിനിടെ ചക്കക്കൊമ്പന്റെ മുന്നിൽ അകപ്പെടുകയായിരുന്നു. 

രാവിലെ 8 മണിയോടെയാണ് സംഭവം. കാട്ടാനക്ക് മുമ്പിലേക്ക് ഇദ്ദേഹം ബൈക്കുമായി ചെന്നുപെടുകയായിരുന്നു. കാട്ടാന ഇയാൾക്ക് നേരെ തിരിഞ്ഞതോടെ ബൈക്കിൽ നിന്നും ഇറങ്ങി ഓടി. ഓടുന്നതിനിടെയാണ് വീണ് പരിക്കേറ്റത്. പിന്നീട് നാട്ടുകാരെത്തിയാണ് കാട്ടാനയെ ഇവിടെ നിന്നും തുരത്തിയോടിച്ചത്. ആശുപത്രിയിൽ ചികിത്സ തേടി. 


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്


GOODWILL NEDUMKANDAM


KMS PROPERTY



ZOOQ MOBILES Nedumkandam



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS