
നെടുമ്പാശേരി വിമാനത്താവളത്തിൽ ഹെലികോപ്ടർ തകർന്നുവീണു. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. പരിശീലനപ്പറക്കലിനിടെയായിരുന്നു അപകടം.ആളപായം ഉണ്ടായിട്ടില്ല. ഹെലികോപ്ടറിലുണ്ടായിരുന്ന മൂന്നുപേരിൽ ഒരാൾക്ക് പരിക്കേട്ടിട്ടുണ്ട്. റൺവേ താൽക്കാലികമായി അടച്ചിരിക്കുകയാണ്. രണ്ട് മണിക്കൂർ നേരത്തേക്കാണ് അടച്ചിരിക്കുന്നത്. റൺവേക്ക് സമീപം അഞ്ചുമീറ്റർ മാറിയാണ് അപകടമുണ്ടായത്. ഹെലികോപ്ടർ മാറ്റുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്



.jpeg)



