HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

തൊടുപുഴയിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവച്ച് പിടിയിലായി ജാമ്യത്തിലറങ്ങി; വീണ്ടും സമാന കേസിൽ ലക്ഷങ്ങൾ തട്ടി, അറസ്റ്റ്.

മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ അറസ്റ്റിലായ പ്രതി ജാമ്യത്തിലിറങ്ങി വീണ്ടും സമാന കേസിൽ പിടിയിൽ.

സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ അറസ്റ്റിലായ പ്രതി ജാമ്യത്തിലിറങ്ങി വീണ്ടും സമാന കേസിൽ പിടിയിലായി. ഇടവെട്ടി കോയിക്കൽ റെജിമോനാണ് (46) തൊടുപുഴ പോലീസിന്റെ പിടിയിലായത്. മങ്ങാട്ടുകവലയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് മുക്കുപണ്ടം പണയം വച്ച് 4,71,000 രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. 13 വളകളാണ് പണയം ഉരുപ്പടികളായി ഇയാൾ നൽകിയത്.

 Also Read:  ലഹരിയില്‍ മയങ്ങി തൊടുപുഴ; ഉപയോഗത്തിനായി കഞ്ചാവ് സൂക്ഷിച്ച യുവതിയും സൃഹൃത്തും പിടിയില്‍, വാങ്ങിയത് നിയമവിദ്യാർഥികളിൽ നിന്ന്.

തൊടുപുഴയിലെ ധനകാര്യ സ്ഥാപനത്തിൽ  ആഭരണങ്ങൾ പണയം വച്ച് 7,69,000 രൂപ തട്ടിയെടുത്ത കേസിൽ ഇയാളെ ഈ മാസം അഞ്ചിന് പോലീസ് അറസ്റ്റു ചെയ്തിരുന്നു.  ഇയാൾ അറസ്റ്റിലായ വാർത്തയും ചിത്രവും കണ്ട മങ്ങാട്ടുകവലയിലെ ധനകാര്യ സ്ഥാപന ഉടമകൾ 2020 ഓഗസ്റ്റ് മുതൽ 2021 മാർച്ച് വരെ അഞ്ചു തവണയായി ഇയാൾ പണയം വച്ചിരുന്ന ആഭരണങ്ങൾ പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് വ്യക്തമായത്. 

ഇതോടെ പോലീസിൽ ഇവർ പരാതി നൽകുകയായിരുന്നു. തൊടുപുഴ നഗരത്തിൽ നിന്നും എസ്.ഐ. ജി.അജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്


GOODWILL HYPERMART NEDUMKANDAM




ZOOQ MOBILES Nedumkandam


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS