
ചെറുതോണി ഡാമിന്റെ ഷട്ടറുകളില്‍ കേന്ദ്രജല കമ്മീഷന്റെ നിര്‍ദേശപ്രകാരമുള്ള അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇടുക്കി ഡാമിലേക്കുള്ള വിനോദസഞ്ചാരികളുടെ പ്രവേശനം ചെറുതോണിയിലെ പ്രധാന കവാടം വഴി നാളെ മുതൽ ഉണ്ടായിരിക്കില്ല.
Also Read: ഇടുക്കി മാർക്കറ്റിലെ മുഴുവൻ വില വിവരങ്ങളും ഉൾപ്പെടുന്ന ഇന്നത്തെ കമ്പോള വില നിലവാരം (19 ഏപ്രിൽ 2023).
(20.04.2023) വ്യാഴാഴ്ച മുതല്‍ താല്‍ക്കാലികമായി കട്ടപ്പന റോഡിൽ ഇടുക്കി ഡാംടോപ്പിന്റെ വലത് ഭാഗത്തുള്ള കവാടത്തിലൂടെയാണ് പ്രവേശനം. കെ. എസ്. ഇ ബി ഡാം സുരക്ഷാ വിഭാഗത്തിന്റെ ആവശ്യപ്രകാരമാണ് പ്രവേശനം മാറ്റിയതെന്ന് കേരള ഹൈഡല്‍ ടൂറിസം സെന്റര്‍ ഡയറക്ടര്‍ അറിയിച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്







