
കഴിഞ്ഞ രണ്ടുദിവസം മുൻപാണ് കട്ടപ്പനയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന യുവതിയുടെ മുഖം മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വഴി പ്രചരിപ്പിച്ചത്. വാട്‌സാആപ്പ് ഗ്രൂപ്പിലൂടെ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. തങ്കമണി പോലീസിലാണ് യുവതി പരാതി നൽകയത്. കട്ടപ്പന പോലീസ്‌റ്റേഷൻ പരിധിയിലാണ് യുവതി മുമ്പ് ജോലി ചെയ്തിരുന്ന സ്ഥാപനം പ്രവർത്തിയ്ക്കുന്നത്. ചിത്രം പ്രചരിയ്ക്കുന്നതിന് പിന്നിൽ യുവതി മുമ്പ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരന് ബന്ധമുണ്ടെന്ന തരത്തിൽ ആഭ്യൂഹങ്ങൾ പ്രചരിയ്ക്കുന്നുണ്ട്. എന്നാൽ ഇനിയും ഇയാളിലേക്ക് പോലീസ് അന്വേഷണം എത്തിയിട്ടില്ല.
മുൻപ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ നടത്തിപ്പുകാരനും സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരിയും തമ്മിലുള്ള അതിരുകവിഞ്ഞ അടുപ്പം യുവതിക്ക് അറിയാമായിരുന്നു. ഇതിൽ പന്തികേട് തോന്നി പരാതിക്കാരിയായ യുവതി സ്ഥാപനത്തിലെ ജോലി ഉപേക്ഷിയ്ക്കാൻ ഒരുങ്ങി. യുവതി ജോലി ഉപേക്ഷിച്ചാൽ അവിഹത ബന്ധം പുറത്തറിയുമെന്ന ഭീതിയിൽ നടത്തിപ്പുകാരൻ ശമ്പളം കൂട്ടി നൽകിയും ജോലിയിൽ ഇളവുകൾ നൽകിയും ഇവരെ കൂടെ നിർത്താൻ ശ്രമിച്ചിരുന്നു. എന്നാൽ മറ്റൊരു സ്ഥാപനത്തിൽ ജോലി കിട്ടിയതോടെ യുവതി ഇവിടുത്തെ ജോലി ഉപേക്ഷിച്ചു.
ഇതിനടയിൽ എങ്ങിനെയോ 'രഹസ്യം' പുറത്തായി. ഇതിന് പിന്നാലെ യുവതിയെ മൊബൈലിൽ വിളിച്ച് സ്ഥാപന നടത്തിപ്പുകാരൻ വധ ഭീഷിണി മുഴക്കിയതായും യുവതി വ്യക്തമാക്കുന്നുണ്ട്. വിവരം ശേഖരിയ്ക്കാൻ ബന്ധപ്പെട്ട മാധ്യപ്രവർത്തകരിൽ ചിലരോടും യുവതി ഭീതി പങ്കുവച്ചിരുന്നു. കഴിഞ്ഞ രണ്ട് ദിവസം മുൻപ് യുവതി നൽകിയ പരാതിയിൽ നടപടിയുണ്ടാവാത്തതിനാൽ ഇന്ന് വീണ്ടും നീതിതേടി പോലീസ് സ്‌റ്റേഷനിൽ എത്തി മറ്റൊരു പരാതികൂടി നൽകിയിട്ടുണ്ട്. രണ്ട് ദിവസങ്ങൾക്കുള്ളിൽ കേസിൽ പുരോഗതിയുണ്ടാവുമെന്ന് ഉറപ്പുനൽകി സി ഐ യുവതിയെ മടക്കി അയച്ചു.
ഇതിനിടെ സംഭവത്തിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടെന്നുള്ള ആരോപണവും ശക്തിപ്പെട്ടിട്ടുണ്ട്. യുവതിയുടെ പരാതിയിൽ ആദ്യഘട്ടത്തിൽ ആവേശത്തോടെ അന്വേഷണം നടന്നിരുന്നെന്നും സ്ഥാപന നടത്തിപ്പുകാരന്റെ രാഷ്ട്രീയ പശ്ചാത്തലം പിടികിട്ടിയതോടെ പോലീസ് അന്വേഷണത്തിൽ നിന്നും പിൻവലിയുകയുമായിരുന്നു എന്നാണ് വ്യക്തമാകുന്നത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്







