HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കി കുട്ടിക്കാനത്തിന് സമീപം അയ്യപ്പ ഭക്തരുടെ വാഹനം മറി‍‍‍ഞ്ഞ് അപകടം; 8 പേർക്ക് പരിക്ക്, വാഹനത്തിൽ ഉണ്ടായിരുന്നത് ഡ്രൈവർ ഉൾപ്പെടെ 24 പേർ.

ഇടുക്കി കുട്ടിക്കാനത്ത് സമീപം ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മറി‍‍‍ഞ്ഞ് എട്ട് പേര്‍ക്ക് പരിക്കേറ്റു

ഇടുക്കി കുട്ടിക്കാനത്ത് സമീപം ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മറി‍‍‍ഞ്ഞ് എട്ട് പേര്‍ക്ക് പരിക്കേറ്റു. തിരുവണ്ണാമലയില്‍ നിന്ന് ശബരിമലക്ക് പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. കുട്ടിക്കാനം വളഞ്ഞങ്ങാനം വളവിൽ ആണ് അപകടം നടന്നത്. ഡ്രൈവർ ഉൾപ്പെടെ 24 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. രാവിലെ പത്ത് മണിയോടെ ആയിരുന്നു അപകടം. അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ്  പോലീസിന്റെ പ്രാഥമീക നിഗമനം. 

Also Read:  കോടനാട് കാട്ടാന കിണറ്റിൽ വീണ് ചെരിഞ്ഞ നിലയിൽ; കരയ്ക്ക് കയറ്റാൻ അനുവദിക്കാതെ നാട്ടുകാർ, പ്രതിഷേധം.

അപകടത്തില്‍ പരിക്കേറ്റ നാല് പേരെ പീരുമേട് താലൂക്കാശുപത്രിയിലേക്ക് മാറ്റി. മറ്റെല്ലാവരെയും സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സകള്‍ നല്‍കി. ആരുടെയും നില ഗുരുതരമല്ല എന്നാണ് ലഭിക്കുന്ന വിവരം. നിയന്ത്രണം നഷ്ട്ടപ്പെട്ട വാഹനം റോ‍ഡരുകില്‍ തന്നെ മറിയുകയായിരുന്നു. ഹൈവേ പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. 


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്



GOOD WILL NEDUMKANDAM



ZOOQ MOBILES Nedumkandam



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS