HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കി കരിമ്പനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; പോക്സോ കേസിൽ ഓട്ടോറിക്ഷാ ഡ്രൈവർ അറസ്റ്റിൽ.

ഇടുക്കി കരിമ്പനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഓട്ടോറിക്ഷാ ഡ്രൈവർ അറസ്റ്റിൽ.


ഇടുക്കി കരിമ്പനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഓട്ടോറിക്ഷാ ഡ്രൈവർ അറസ്റ്റിൽ. കരിമ്പനിൽ ഓട്ടോറിക്ഷ ഓടിക്കുന്ന തങ്കമണി സ്വദേശി പാറേക്കാട്ടിൽ രജീഷ് (37) ആണ് അറസ്റ്റിലായത്.

Also Read:  കട്ടപ്പനയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിന് മുൻപിൽ നിന്നും ഇരുചക്രവാഹനം മോഷ്ടിച്ച് കടത്തിയ കേസ്; പ്രതി പിടിയിൽ.

കഴിഞ്ഞ ദിവസം രജീഷിന്റെ ഓട്ടോറിക്ഷയിൽ പെൺകുട്ടി മറ്റ് രണ്ട് പെൺകുട്ടികളോടൊപ്പം കയറി. കൂടെയുണ്ടായിരുന്നവർ ആദ്യം ഇറങ്ങി. പിന്നീട് പെൺകുട്ടി തനിച്ചായപ്പോൾ മദ്യലഹരിയിലായിരുന്ന പ്രതി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. രജീഷ് വിവാഹിതനാണ്. പത്ത് വർഷമായി കരിമ്പനിൽ താമസിച്ച് ഓട്ടോറിക്ഷ ഓടിക്കുകയാണ് ഇയാൾ. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇടുക്കി സി.ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ കരിമ്പനിൽനിന്ന് പിടികൂടുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി. 


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്



GOOD WILL NEDUMKANDAM



ZOOQ MOBILES Nedumkandam


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS