
കോഴിക്കോട് ജയലക്ഷ്മി സില്‍ക്‌സിന്റെ കെട്ടിടത്തില്‍ തീ പിടിത്തം. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടിത്തമെന്നാണ് നിഗമനം . ഇലക്‌ട്രോണിക് ഉപകരണങ്ങളുള്ള സ്ഥലത്താണ് തീ പിടിച്ചത്. തീ കണ്ടപ്പോള്‍ തന്നെ അണയ്ക്കാനുള്ള ശ്രമം ജീവനക്കാര്‍ നടത്തി. എന്നാല്‍ തീ ആളി പടര്‍ന്നു. ഇതോടെ ഫയര്‍ഫോഴ്‌സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടങ്ങി. കെട്ടിടത്തില്‍ നിറയെ തുണികളുള്ളതിനാല്‍ തീ ആളി പടരാനുള്ള സാധ്യത ഇപ്പോഴുമുണ്ട്. ആര്‍ക്കും പരിക്കേറ്റില്ലെന്നാണ് സൂചന. ആശങ്ക വേണ്ടെന്നാണ് ഫയര്‍ഫോഴ്‌സ് അറിയിക്കുന്നത്.
Also Read: നെടുങ്കണ്ടത്ത് തൊഴിലുറപ്പ് പദ്ധതിയുടെ മസ്റ്റർറോൾ വേസ്റ്റ് ബിന്നിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ.
കല്ലായി റോഡില്‍ സ്ഥിതി ചെയ്യുന്ന ജയലക്ഷ്മി സില്‍ക്ക്‌സിന്റെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. രാവിലെ ആറു മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഷോറൂമിന് മുന്നിലുണ്ടായിരുന്ന രണ്ടു കാറും തീപിടിത്തത്തില്‍ കത്തിനശിച്ചിട്ടുണ്ട്. കൂടുതല്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ ഇപ്പോഴും സംഭവസ്ഥലത്തേക്ക് എത്തുന്നുണ്ട്. തീ കൂടുതല്‍ ഭാഗങ്ങളിലേക്ക് പടരുന്നത് തടയുകയാണ് ഫയര്‍ഫോഴ്‌സ് ലക്ഷ്യം.
കട രാവിലെ തുറക്കുന്നതിന് മുന്‍പായാണ് തീപിടുത്തമുണ്ടായത്. അതുകൊണ്ട് അകത്ത് ജീവനക്കാരില്ല. കടയ്ക്കകത്ത് തുണിയും പ്ലാസ്റ്റിക് കവറും പോലുള്ള വസ്തുക്കള്‍ ഉള്ളതിനാല്‍ തീ പടര്‍ന്ന് പിടിക്കാനുള്ള സാധ്യതകള്‍ കൂടുതലാണ്. എസി യൂണിറ്റുകള്‍ വച്ചിരിക്കുന്ന ഭാഗത്താണ് തീ ആദ്യം പടര്‍ന്നത്. ഇതു കൊണ്ട് കൂടിയാണ് ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന വിലയിരുത്തലില്‍ എത്താന്‍ കാരണം.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്



.jpeg)



