
കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം വെള്ളാമക്കുത്തിന് സമീപമാണ് കൂറ്റൻ തെങ്ങ് റോഡിലേക്ക് കടപുഴകി വീണത്. മഴയെത്തുടർന്നുണ്ടായ ശക്തമായ കാറ്റിലാണ് തെങ്ങ് കടപുഴകി വീണത്.
Also Read: ഇടുക്കി മാർക്കറ്റിലെ മുഴുവൻ വില വിവരങ്ങളും ഉൾപ്പെടുന്ന ഇന്നത്തെ കമ്പോള വില നിലവാരം (03 ഏപ്രിൽ 2023).
വൈകിട്ട് ആറുമണിയോടെ ആയിരുന്നു സംഭവം. ദേശീയപാതയിൽ തിരക്കേറിയ സമയത്ത് തെങ്ങ് നിലം പതിച്ചത്തോടെ ഭാഗീകമായി ഗതാഗതം തടസ്സപ്പെട്ടു. വിനോദസഞ്ചാരികൾ ഉൾപ്പെടെ നിരവധി യാത്രക്കാരാണ് ദേശീയപാതയിൽ കുടുങ്ങിയത്.
കോതമംഗലത്ത് നിന്നും അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തെങ്ങ് മുറിച്ചുമാറ്റി. തുടർന്ന് ഊന്നുകൾ പോലീസിന്റെയും ഫയർ ഫോഴ്‌സിന്റെയും നേതൃത്വത്തിൽ ഗതാഗതം പുനസ്ഥാപിച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്







