
വണ്ടിപ്പെരിയാറിൽ സ്വകാര്യ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് കടന്നൽ ആക്രമണത്തിൽ പരിക്കേറ്റു. ഇന്ന് രാവലെയാണ് കടന്നൽ കൂട്ടം തൊഴിലാളികളെ ആക്രമിച്ചത്. വണ്ടിപ്പെരിയാർ 62-ാം മൈലിന് സമീപമുള്ള ജനതാ എസ്റ്റേറ്റിലെ 17 തൊഴിലാളികളെയാണ് കടന്നൽ കൂട്ടം ആക്രമിച്ചത്. ഇതിൽ ആറുപേരുടെ പരിക്ക് ഗുരുതരമാണ്.
ആക്രമണത്തിൽ പരിക്കേറ്റ 11 പേരെ വണ്ടിപ്പെരിയാർ സി.എച്ച്.സി യിലും ഗുരുതരാവസ്ഥയിലുള്ള നാല് പേരെ പീരുമേട് താലൂക്ക് ആശുപത്രിയിലും രണ്ടുപേരെ കോട്ടയം മെഡിക്കൽ കോളേജിലേക്കും മാറ്റി. വണ്ടിപ്പെരിയാർ മഞ്ചുമല സ്വദേശിനി മേരി, കൗണ്ടൻ കാട് സ്വദേശിനി സുഗത, ജനത എസ്റ്റേറ്റിലെ ബാല,സീത,മാരിയമ്മ, രാസമ്മ,ചിന്നക്കറുപ്പ്, വിജയ കുളന്തിയമ്മ, ഉടയാർ എന്നിവരെയാണ് വണ്ടിപ്പെരിയാറിലേ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഗുരുതരാവസ്ഥയിലുള്ള കരുണാകരൻ,പാൽ രാജ്, രാജമ്മ, എന്നിവരെ പീരുമേട് താലൂക്ക് ആശുപത്രിയിലും വിജയ, മാരിയമ്മ എന്നിവർ കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്







