
കുടുംബ വഴക്കിനെ തുടർന്ന് ഇടുക്കി കഞ്ഞിക്കുഴിയിൽ ഭാര്യ പിതാവിനെ മരുമകൻ കുത്തിക്കൊലപ്പെടുത്തി. വെണ്മണി തെക്കൻതോണി സ്വദേശി തോട്ടത്തിൽ ശ്രീധരനെയാണ് (65) മരുമകൻ കുഞ്ഞുകുട്ടൻ എന്നു വിളിക്കുന്ന അലക്സ് (35 ) കുത്തി കൊലപ്പെടുത്തിയത്. ഇന്ന് വൈകിട്ട് അഞ്ചരയോടെ ആയിരുന്നു സംഭവം.
മദ്യപിച്ച് സ്ഥിരമായി വഴക്കുണ്ടാക്കിയിരുന്നതിനാൽ ഏറെ നാളുകളായി അലക്സിന്റെ ഭാര്യ സൗമ്യ പിതാവായ ശ്രീധരന്റെ വീട്ടിൽ വന്ന് താമസിക്കുകയായിരുന്നു. ഇന്ന് ഉച്ചയ്ക്കുശേഷം വെണ്മണിയിൽ എത്തിയ പ്രതി സമീപത്തേ ബന്ധുവിന്റെ വീട്ടിൽ നിന്നിരുന്ന ശ്രീധരനോട് വഴക്കിടുകയും തുടർന്ന് ശ്രീധരനെകുത്തി വീഴ്ത്തുകയുമായിരുന്നു. ഉടൻതന്നെ നാട്ടുകാർ ചേർന്ന് ശ്രീധരനെ തൊടുപുഴ ആശൂപത്രിയിൽ എത്തിക്കുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.
തുടർന്ന് സഥലത്ത് നിന്നും രക്ഷപെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ കഞ്ഞിക്കുഴി പോലീസ് വെൺമണിയിൽ നിന്നും പിടികൂടി. ശ്രീധരന്റെ മൃതദേഹം തൊടുപുഴ ജില്ലാ ആശൂപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി നാളെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്







