HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

തൊടുപുഴയിൽ ഹോട്ടലുടമയുമായി തര്‍ക്കമുണ്ടാക്കിയ യുവാവിനെ പിന്‍തിരിപ്പിക്കുന്നതിനിടെ തൊഴിലാളിക്ക് കുത്തേറ്റു; അക്രമം നടത്തിയത് വണ്ടിപ്പെരിയാറ്റില്‍ ഓട്ടോറിക്ഷ തീയിട്ടു നശിപ്പിച്ച കേസിലെ പ്രതി, പ്രതിയിൽ നിന്ന് മാരകായുധങ്ങളും പിടികൂടി.

ഇടുക്കി: അക്രമം തടയുന്നതിനിടെ തൊഴിലാളിക്ക് അക്രമിയുടെ കുത്തേറ്റു
അക്രമം തടയുന്നതിനിടെ തൊഴിലാളിക്ക് അക്രമിയുടെ കുത്തേറ്റു. തൊടുപുഴ കെ.എസ്.ആര്‍.ടി.സി. ടെന്‍മിനലിന് സമീപത്തെ ഹോട്ടലിലെ ജീവനക്കാരനായ വയനാട് പുല്‍പ്പള്ളി സ്വദേശി സുരേഷ് ചന്ദ്രനാണ് (41)നാണ് കത്തിക്കുത്തില്‍ പരിക്കേറ്റത്.സംഭവവുമായി ബന്ധപ്പെട്ട് വണ്ടിപ്പെരിയാര്‍ അമ്പതാം മൈല്‍ സ്വദേശി മംഗലശ്ശേരില്‍ അനീഷ് തങ്കച്ചന്‍ (27) ആണ് പോലീസിന്റെ പിടിയിലായത്. മാരകായുധങ്ങളുള്‍പ്പടെ ഇയാളില്‍നിന്ന് പൊലീസ് കണ്ടെത്തി.

Also Read: കുടുംബവഴക്ക്; ഇടുക്കി വെണ്മണിയിൽ മരുമകന്‍റെ കുത്തേറ്റ് വയോധികൻ മരിച്ചു, പ്രതി പോലീസ് കസ്റ്റഡിയിൽ.

അക്രമം നടത്തിയ അനീഷ് 10 ദിവസം മുൻപ് വണ്ടിപ്പെരിയാറ്റില്‍ ഓട്ടോറിക്ഷ തീയിട്ടു നശിപ്പിച്ച കേസിലെയും പ്രതിയാണ്. ഇന്നലെ ഉച്ചക്ക് പന്ത്രണ്ടിനാണ് സംഭവം. മൂന്ന് ദിവസം മുൻപാണ് അനീഷ് ജോലി തേടി തൊടുപുഴയിലെ ഹോട്ടലിലെത്തിയത്. പൊറോട്ടയടിക്കാന്‍ അറിയാമെന്ന് പറഞ്ഞ യുവാവിന് ഹോട്ടല്‍ ഉടമ ജോലി നല്‍കി. ഹോട്ടലിലെ ജീവനക്കാര്‍ താമസിക്കുന്ന കെട്ടിടത്തില്‍ മുറി നല്‍കുകയും ചെയ്തു. 

ശനിയാഴ്ച ജോലിക്കെത്തിയ യുവാവ് ഞായറാഴ്ച രാവിലെ എത്തിയില്ല. ജോലിക്ക് വരാന്‍ ആവശ്യപ്പെട്ടെങ്കിലും യുവാവ് തയ്യാറായില്ല. ഇതോടെ ഹോട്ടല്‍ ഉടമ യുവാവിനെ ജോലിയില്‍ നിന്ന് പുറത്താക്കുകയും മുറിയില്‍ നിന്ന് ഇറക്കി വിടുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ യുവാവ് ഹോട്ടലിലെത്തി ഉടമയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു.

ബഹളമായതോടെ ഹോട്ടലിലെ ജീവനക്കാരനായ സുരേഷ് യുവാവിനെ പിടിച്ചുമാറ്റി ഹോട്ടലിന് പുറത്തെത്തിക്കാന്‍ ശ്രമിച്ചു. ഇതിനിടെ കൈയില്‍ കരുതിയിരുന്ന ബാഗില്‍ നിന്നും കഠാരയെടുത്ത് അനീഷ് സുരേഷിന്റെ വലതു കൈയില്‍ കുത്തി. കൈത്തണ്ടയിലെ ഞരമ്പ് മുറിഞ്ഞ് രക്തമൊഴുകിയ സുരേഷിനെ ഹോട്ടലുടമയും മറ്റ് ജീവനക്കാരും ചേര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. രക്ഷപെടാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാരും ഹോട്ടര്‍ ജീവനക്കാരും പിടികൂടി പൊലീസിന് കൈമാറി. 

പോലീസ് നടത്തിയ പരിശോധനയില്‍ യുവാവിന്റെ ബാഗില്‍ നിന്ന് ഒരു കഠാര, എയര്‍ ഗണ്‍, സൈലന്‍സര്‍, രണ്ട് കുരുമുളക് സ്‌പ്രേ, രണ്ട് മൊബൈല്‍ ഫോണുകള്‍ എന്നിവ കണ്ടെത്തി. ചോദ്യം ചെയ്യലില്‍ വണ്ടിപ്പെരിയാറില്‍ ഓട്ടോറിക്ഷ പെട്രോളൊഴിച്ച്‌ തീവെച്ച കേസിലും പ്രതിയാണെന്ന് സമ്മതിച്ചത്. ഓട്ടോറിക്ഷക്ക് തീയിട്ട സംഭവത്തിന് ശേഷമാണ് യുവാവ് ജോലി തേടി തൊടുപുഴയില്‍ എത്തിയതെന്നും പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്



GOOD WILL NEDUMKANDAM



ZOOQ MOBILES Nedumkandam


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS