
Also Read: അരിക്കൊമ്പൻ കേസിൽ കേരളത്തിന് തിരിച്ചടി; ഹർജി സുപ്രീം കോടതി തള്ളി.
തൊടുപുഴ– മൂവാറ്റുപുഴ റോഡിൽ വാഴക്കുളം മടക്കത്താനത്ത് ഇന്ന് രാവിലെ 8 മണിയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട പാഴ്സല്‍ വണ്ടി നടന്ന് പോവുകയായിരുന്ന ഇവരുടെ നേരെ ഇടിച്ചു കയറുകയായിരുന്നു. പിതാവ് നടത്തുന്ന ഹോട്ടലിലേക്ക് പോയതായിരുന്നു പ്രജേഷും മകളും. അഞ്ചുവർഷം കാത്തിരുന്ന് കിട്ടിയ കുട്ടിയായിരുന്നു അൽന. മൂന്ന് പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.
അമിത വേഗതയും ഡ്രൈവർ ഉറങ്ങിയതുമാണ് അപകടത്തിന് കരണമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അമിത വേഗതയിൽ വാഹനം സഞ്ചരിച്ച ദൃശ്യങ്ങൾ ട്രാഫിക് പോലീസിന്റെ ക്യാമറകളിൽ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. എറണാകുളത്തുനിന്നുള്ള പാഴ്സൽ തൊടുപുഴയിലേക്ക് കൊണ്ടുവരുന്നതിനിടെ ആണ് അപകടമുണ്ടായത്. പാഴ്സൽ വേഗത്തിലെത്തിക്കാനാണ് വാഹനത്തിന്റെ വേഗത കൂട്ടിയതെന്ന് ഇയാൾ പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്







