
വീണ് പരിക്കേറ്റെന്ന് വെളിപ്പെടുത്തി ഇന്നലെ വൈകിട്ട് 5 മണിയോടെ യാണ് അളകമ്മയെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്ത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവർ മരണപ്പെട്ടതായി ഡോക്ടർ സ്ഥിരീകരിച്ചു. ഇളംബ്ലാശേരിക്കുടി സ്വദേശിനി അളകമ്മ(66)യാണ് മരണപ്പെട്ടത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും, കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും കൂടെ താമസിച്ചിരുന്ന കുത്തുങ്കൽ മുരിക്കുംകണ്ടത്തിൽ സുരയെന്ന് അറിയപ്പെടുന്ന സുരേന്ദ്രൻ നീരീക്ഷണത്തിലാണെന്നും പോലീസ് വ്യക്തമാക്കി.
വീണ് പരിക്കേറ്റെന്ന് വെളിപ്പെടുത്തി ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് സുര അളകമ്മയെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വായിൽക്കൂടി രക്തം ഒഴുകിയിരുന്നതും കൈയ്യിൽ പരിക്ക് കാണപ്പെട്ടതുമാണ് അളകമ്മയുടെ മരണത്തിൽ സുരയെ സംശയിക്കാൻ കാരണമായിട്ടുള്ളത്. ഇന്ന് നടക്കുന്ന പോസ്റ്റുമോർട്ട നടപടികൾക്ക് ശേഷമേ മരണകാരണം വ്യക്തമാകൂ.
ഇന്നലെ വൈകിട്ട് 4.30 തോടെയാണ് അനക്കമില്ലാത്ത നിലയിൽ 66 കാരിയാ അളകമ്മയെ സുര പാറത്തോടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇവിടുത്തെ ഡോക്ടർ നിർദ്ദേശിച്ചതിനെത്തുടർന്നാണ് ഇയാൾ അളകമ്മയെ അടിമാലി താലക്ക് ആശുപത്രിയിൽ എത്തിക്കുന്നത്. നടന്നാണ് വീട്ടിൽ നിന്നും പുറപ്പെട്ടതെന്നും ഇടയ്ക്ക് അവശയാവുകയായിരുന്നെന്നും വെള്ളം ചോദിച്ചപ്പോൾ നൽകിയെന്നും പിന്നീട് അനക്കമറ്റ അവസ്ഥയിലാവുകയായിരുന്നെന്നുമാണ് സുര ആശുപ്രതി ജീവനക്കാരോട് വെളിപ്പെടുത്തിയിട്ടുള്ളത്.
മുമ്പ് വിവാഹിതയായ അളകമ്മ വർഷങ്ങളായി സുരയോടൊപ്പം കുത്തുങ്കലിൽ താമസിച്ചുവരികയായിരുന്നു. 2018-ൽ കുത്തുങ്കലിൽ വാറ്റുകേന്ദ്രം നടത്തിപ്പുമായുണ്ടായ തർക്കത്തിൽ പ്രദേശവാസി കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിൽ ഇവർ ഇരുവരും പ്രതികളായിരുന്നു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്







