HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കി രാജകുമാരിയിൽ കൊന്നപ്പൂ പറിക്കുന്നതിനിടെ മരത്തിൽ നിന്നും വീണ് ഗൃഹനാഥൻ മരണപ്പെട്ടു

ഇടുക്കി രാജകുമാരിയിൽ കണിക്കൊന്ന പറിക്കുന്നതിനിടെ മരത്തിൽ നിന്നും വീണ്  ഗൃഹനാഥൻ മരണപ്പെട്ടു

വിഷുവിനോടനുബന്ധിച്ച്‌ കൊന്നപ്പൂ പറിക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് ഗൃഹനാഥൻ മരണപ്പെട്ടു. ഇടുക്കി രാജകുമാരി മില്ലുംപടി സ്വദേശി കരിമ്പന്‍കാലയില്‍ എല്‍ദോസ് ഐപ്പാണ്  മരണപ്പെട്ടത്. 

Also Read:  ഇടുക്കി പീരുമേട്ടില്‍ റിസോര്‍ട്ടില്‍ അനാശാസ്യ കേന്ദ്രം നടത്തിയ പൊലീസുകാരന് സസ്‌പെന്‍ഷന്‍; കാഞ്ഞാര്‍ പൊലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ സിപിഒ ടി അജിമോന് സസ്‌പെന്‍ഷന്‍, പിടിയിലായത് കോട്ടയം സ്വദേശിയായ ഇടപാടുകാരൻ ഉൾപ്പെടെ ആറ് പേർ. |

ഇന്ന് വൈകുന്നേരം 4 മണിയോടെയാണ്  അപകടമുണ്ടായത്. സുഹൃത്തുക്കള്‍ക്കൊപ്പം കുംഭപാറ ഭാഗത്ത് കണിക്കൊന്നയിൽ നിന്നും പൂവ് പറിക്കുന്നതിനിടെ മരച്ചില്ലയൊടിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു. ഉടൻ തന്നെ സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് രാജാക്കാട്ടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 വീഴ്ചയിൽ തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഷിജിയാണ് ഭാര്യ. പ്രയോണ, ബേസിൽ എന്നിവർ മക്കളാണ്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്



GOOD WILL NEDUMKANDAM



ZOOQ MOBILES Nedumkandam


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS