HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

മൂന്നാർ ഗ്യാപ്പ് റോഡിൽ ബൈസൺവാലിക്ക് സമീപം വാഹനാപകടം; ഒരാൾ മരണപ്പെട്ടു, മറ്റൊരാൾക്ക് ഗരുതരപരിക്ക്.

ബൈസൺവാലി കാക്കാകടക്ക് സമീപം നിയന്ത്രണം നഷ്ടപ്പെട്ട ഇരുചക്രവാഹനം  മറിഞ്ഞ് യുവാവ് മരിച്ചു.


മൂന്നാർ  ഗ്യാപ് റോഡിൽ ബൈസൺവാലി കാക്കാകടക്ക് സമീപം നിയന്ത്രണം നഷ്ടപ്പെട്ട ഇരുചക്രവാഹനം  മറിഞ്ഞ് യുവാവ് മരിച്ചു. തമിഴ്‌നാട് മധുര സ്വദേശി അരുണാചലം (27) ആണ് മരണപ്പെട്ടത്. അരുണാചലത്തിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. 

Also Read:  ഇടുക്കി രാജകുമാരിയിൽ കൊന്നപ്പൂ പറിക്കുന്നതിനിടെ മരത്തിൽ നിന്നും വീണ് ഗൃഹനാഥൻ മരണപ്പെട്ടു.

ഇന്ന് വൈകുന്നേരം ആറ് മണിയോടെ ആയിരുന്നു അപകടം. മൂന്നാറിൽ നിന്നും ഗ്യാപ്പ് റോഡ് വഴി ബൈസൺവാലിയിലേക്ക് വരുന്നതിനിടെയാണ് വാഹനം അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഗുരുതര പരിക്കേറ്റയാളെ തേനി മെഡിക്കൽ കോളജിലേക്ക് മാറ്റി. അരുണാചലത്തിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാളെ പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്



GOOD WILL NEDUMKANDAM



ZOOQ MOBILES Nedumkandam


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS