HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

റോഡ് നിര്‍മ്മാണത്തില്‍ അപാകത; നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവില്‍ പരിഹാരം.

റോഡ് നിര്‍മ്മാണത്തില്‍ അപാകത; നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവില്‍ പരിഹാരം.


മാങ്കുളം- ആനക്കുളം റോഡ് നിര്‍മ്മാണത്തില്‍അപാകതയെന്ന് ആരോപിച്ച്‌ നാട്ടുകാര്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചു. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു പ്രതിഷേധം നടന്നത്. റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി പരിശോധനയ്ക്കെത്തിയ മൂന്നാര്‍ ഡിവിഷനിലെ പൊതുമരാമത്ത് എന്‍ജിനീയര്‍ അലനെയാണ് തടഞ്ഞുവെച്ചത്.

Also Read:   കട്ടപ്പനയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിന് മുൻപിൽ നിന്നും ഇരുചക്രവാഹനം മോഷ്ടിച്ച് കടത്തിയ കേസ്; പ്രതി പിടിയിൽ.

 മാങ്കുളംപഞ്ചായത്ത് പ്രസിഡന്റ് വിനീത സജീവന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ക്കൊപ്പം ത്രിതല പഞ്ചായത്തംഗങ്ങളും, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും പങ്കെടുത്തു. മാങ്കുളത്തു നിന്നും ആനക്കുളം വരെയുള്ള 10 കി.മീറ്ററോളം റോഡ് ബി.എം.ആന്റ് ബി.സി നിലവാരത്തില്‍ നിര്‍മ്മിയ്ക്കുന്നതിനായി ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 7 കോടി രൂപ അനുവദിച്ചിരുന്നു. നിര്‍മ്മാണ ജോലികള്‍ ആനക്കുളത്തു നിന്നും ആരംഭിച്ചപ്പോള്‍ തന്നെ നിര്‍മ്മാണത്തില്‍ അപാകത ഉണ്ടെന്ന ആക്ഷേപം വ്യാപകമായി ഉയര്‍ന്നിരുന്നു. 

വിവാദം ചൂടുപിടിയ്ക്കുമ്പോഴും നിര്‍മ്മാണ ജോലികള്‍ തുടര്‍ന്നു. ടാറിംഗിലുണ്ടായിട്ടുള്ള നിലവാരമില്ലായ്മയെത്തുടര്‍ന്ന് റോഡ് തുടക്കത്തിലെ പൊളിഞ്ഞു തുടങ്ങി. നിര്‍മാണത്തിലുണ്ടായിട്ടുള്ള അപാകതകള്‍ പരിഹരിയ്ക്കാതെ ജോലികള്‍ നടത്താനനുവദിയ്ക്കില്ലെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കി.തുടർന്ന് പൊതുമരാമത്ത് വകുപ്പ് എക്‌സി.എന്‍ജിനീയറുമായി നടത്തിയ ചര്‍ച്ചയില്‍ അപാകതകള്‍ പരിഹരിയ്ക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകുമെന്ന് ഉറപ്പു നല്‍കി. ഇതേത്തുടന്ന് പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. 


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്



GOOD WILL NEDUMKANDAM



ZOOQ MOBILES Nedumkandam


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS