HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

കട്ടപ്പനയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിന് മുൻപിൽ നിന്നും ഇരുചക്രവാഹനം മോഷ്ടിച്ച് കടത്തിയ കേസ്; പ്രതി പിടിയിൽ.

കട്ടപ്പനയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിന്  മുൻപിൽ നിന്നും ഇരുചക്ര വാഹനം മോഷ്ടിച്ച് കടത്തിയ കേസിൽ  പ്രതി പിടിയിലായി.


കട്ടപ്പനയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിന്  മുൻപിൽ നിന്നും ഇരുചക്ര വാഹനം മോഷ്ടിച്ച് കടത്തിയ കേസിൽ  പ്രതി പിടിയിലായി. ഇടുക്കി  പെരിഞ്ചാംകുട്ടി സ്വദേശി കളത്തിപ്പറമ്പിൽ സുനിൽ രാഘവനെ (42)യാണ് പൊലീസ് പിടികൂടിയത്. 

Also Read: മൂന്നാർ ഗ്യാപ്പ് റോഡിൽ ബൈസൺവാലിക്ക് സമീപം വാഹനാപകടം; ഒരാൾ മരണപ്പെട്ടു, മറ്റൊരാൾക്ക് ഗരുതരപരിക്ക്.

കഴിഞ്ഞ മാർച്ച് 26 ന് കട്ടപ്പനയിലെ ഗായത്രി ടെക്സ്റ്റൈൽസ് എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിനു മുമ്പിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനം പ്രതി മോഷ്ട്ടിച്ച് കടത്തിയത്. തുടർന്ന് ഉടമയുടെ പരാതിയിൽ കട്ടപ്പന പോലീസ് അന്വേഷണം ആരംഭിച്ചു. സി.സി. ടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിക്കുറിച്ച് സൂചന ലഭിച്ചത്. 

മോഷ്ടിച്ച വാഹനത്തിൽ സഞ്ചരിക്കുന്നതിനിടെ മുരിക്കാശേരി പോലീസ് പട്രോളിംങിനിടെ വാഹനത്തിന് കൈ കാണിച്ചു. എന്നാൽ വാഹനം നിർത്താതെ പോയതിനെത്തുടർന്ന് പോലീസ് പിന്തുടർന്ന് വാഹനം പിടികൂടുകയായിരുന്നു. വിശദമായ ചോദ്യംചെയ്യലിൽ വാഹനം മോഷ്ടിച്ചതാണെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. കട്ടപ്പന ഡിവൈ എസ്പി വി.എ. നിഷാദ് മോന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ചെമ്പകപ്പാറ പെരുഞ്ചാം കുട്ടിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്



GOOD WILL NEDUMKANDAM



ZOOQ MOBILES Nedumkandam


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS