HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

നെടുങ്കണ്ടത്ത് സഹോദരന്റെ ഇരുചക്രവാഹനവുമായി കറങ്ങാനിറങ്ങി കുട്ടി ഡ്രൈവർ; പിടികൂടി മോട്ടോർ വാഹനവകുപ്പ്, പതിനായിരം രൂപ പിഴ.

സഹോദരന്റെ ഇരുചക്രവാഹനവുമായി കറങ്ങാനിറങ്ങിയ കുട്ടി ഡ്രൈവറെ പിടികൂടി മോട്ടോർ വാഹനവകുപ്പ്.

സഹോദരന്റെ ഇരുചക്രവാഹനവുമായി കറങ്ങാനിറങ്ങിയ കുട്ടി ഡ്രൈവറെ പിടികൂടി മോട്ടോർ വാഹനവകുപ്പ്.  ഉടുമ്പൻചോല ജോയിന്റ് ആർടിഒ ഓഫീസ് പരിധിയിലാണ് ചുറ്റിക്കറങ്ങാൻ ഇറങ്ങിയ വിദ്യാർഥിയെ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്. 10,000 രൂപ പിഴ ഈടാക്കുകയും  വാഹനം പിടിച്ചെടുക്കുകയും ചെയ്തു. 

Also Read:  ഭാര്യയെ കാണാനില്ല, പരാതിയുമായി ഭർത്താവ് പൊലീസ് സ്റ്റേഷനിൽ; ഭാര്യ കാമുകനായ പൊലീസുകാരനൊപ്പം മൂന്നാറിൽ!

മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരെക്കണ്ട് കുട്ടി ഡ്രൈവർ ഇരുചക്രവാഹനം ഉപേക്ഷിച്ച് പ്രദേശത്തെ കാട്ടിൽ ഒളിച്ചിരുന്നു. വാഹനത്തിന്റെ രജിസ്റ്റേർഡ് ഉടമയുടെ വിവരങ്ങൾ ശേഖരിച്ച് മോട്ടോർ വാഹനവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് രസകരമായ വിവരങ്ങൾ പുറത്തു വന്നത്. രക്ഷിതാക്കൾ വിദ്യാർഥിയുടെ സഹോദരന് ഇരുചക്രവാഹനം വാങ്ങി നൽകിയിരുന്നു. സഹോദരന് വാഹനം ഓടിക്കാൻ ലൈസൻസുമുണ്ട്. സഹോദരൻ ഉറങ്ങിക്കിടക്കുന്നതിനിടെ വിദ്യാർഥി വാഹനവുമായി കറങ്ങാനിറങ്ങി. വീട്ടുകാരും വിവരം അറിഞ്ഞില്ല. മോട്ടോർ വാഹനവകുപ്പ് വാഹനത്തിന്റെ ഉടമയായ രക്ഷിതാവിനെ വിളിച്ചുവരുത്തി. വാഹനം ഉപേക്ഷിച്ച സ്ഥലത്തെത്തി. 

മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും രക്ഷിതാവും ചേർന്ന് ഏലത്തോട്ടത്തിൽ ഒളിച്ച വിദ്യാർഥിയെ അനുനയിപ്പിച്ച് പുറത്തെത്തിക്കാൻ ശ്രമിച്ചു. ഒടുവിൽ വിദ്യാർഥിയുമായി ജോയിന്റ് ആർടിഒ ഓഫീസിൽ എത്താൻ രക്ഷിതാക്കൾക്ക് ഉദ്യോഗസ്ഥർ നിർദേശം നൽകി. രക്ഷിതാവ് വിദ്യാർഥിയുമായി മോട്ടോർ വാഹനവകുപ്പ് ഓഫീസിൽ എത്തി. നിയമങ്ങളും നടപടികളും വിദ്യാർഥിയെ പറഞ്ഞു മനസിലാക്കിയശേഷം വിദ്യാർഥിയെ വിട്ടയച്ചു. 10,000 രൂപ പിഴ ചുമത്തുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തു.

പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾ വാഹനവുമായി നിരത്തിലിറങ്ങിയാൽ 25,000 രൂപ വരെ പിഴ ചുമത്തുമെന്നും രക്ഷിതാക്കൾക്ക് മൂന്നു വർഷം വരെ തടവ് ലഭിക്കുമെന്നും മോട്ടോർ വാഹനവകു പ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പിടിക്കപ്പെടുന്ന വിദ്യാർഥികൾക്ക് 25 വയസ് വരെ ലൈസൻസ് നൽകി ല്ലെന്നും ആർടിഒ ഓഫീസ് അറിയിച്ചു. അവധിക്കാലമായതോടെ ഇരുചക്രവാഹനവുമായി കറങ്ങുന്ന കുട്ടികളുടെ എണ്ണം കൂടിയിരിക്കുകയാണ്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്



GOOD WILL NEDUMKANDAM



ZOOQ MOBILES Nedumkandam



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS